ഫെയ്ത്ത് ബൈബിൾ കോളേജ് പുതിയ അധ്യയന വർഷം ആരംഭിച്ചു

ഡൽഹി: ഫരിദാബാദ് ഫെയ്ത്ത് ബൈബിൾ കോളേജ് 33-മത് അധ്യയന വർഷം ഇന്നലെ ജൂലൈ 8ന് രാവിലെ 10ന് പ്രാർത്ഥിച്ചു ആരംഭിച്ചു. ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പ്രസിഡന്റ്‌ ഡോ. അലക്സി ജോർജ് പുതിയ അധ്യയന വർഷം പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്തു. ഫിനാൻസ് മാനേജർ റവ. സാം ജി കോശി സന്ദേശം നൽകി. അഡ്മിനിസ്ട്രെറ്റർ പാസ്റ്റർ എബ്രഹാം ഡാനിയേൽ അധ്യക്ഷത വഹിച്ചു. രജിസ്ട്രാർ പാസ്റ്റർ അലക്സാണ്ടർ സാമൂവേൽ കോഴ്‌സുകൾ പരിചയപ്പെടുത്തി. പാസ്റ്റർ റെജി ജോർജ് വേദഭാഗ വായന നടത്തി. പാസ്റ്റർ ജെ പി വെണ്ണിക്കുളം സ്വാഗതവും പാസ്റ്റർ അനിയൻ സാമൂവേൽ കൃതജ്ഞതയും അറിയിച്ചു. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടെ സഹോദര സ്ഥാപനമാണ് ഫരിദാബാദ് ഫെയ്ത്ത് ബൈബിൾ കോളേജ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading