ഈരാറ്റുപേട്ട സെന്റർ കൺവെൻഷന് തുടക്കമായി

ഈരാറ്റുപേട്ട: പതിനൊന്നാമത് ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ഈരാറ്റുപേട്ട സെന്റർ കൺവെൻഷന് തുടക്കമായി. സെന്റർ മിനിസ്റ്റർ പാസ്റ്റർ രാജേഷ് പ്ലാത്തോട്ടം കൺവെൻഷൻ പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. സെന്റർ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ കെ. ജെ. ഫ്രാൻസിസ് യോഗത്തിന് അദ്യക്ഷത വഹിക്കുകയും സെന്റർ സെക്രട്ടറി പാസ്റ്റർ സിജു ജോർജ് സങ്കീർത്തനം വായിക്കുകയും ചെയ്തു. പാസ്റ്റർ റോബിൻസൺ ഗൂഡല്ലൂർ തിരുവചനത്തിൽ നിന്നും സംസാരിച്ചു.

ഈരാറ്റുപേട്ടയിലുള്ള ഐപിസി ഷേക്കേനാ ഓഡിറ്റോറിയത്തിൽ വച്ച് ഏപ്രിൽ മൂന്ന് ബുധൻ മുതൽ ഏപ്രിൽ ഏഴ് ഞായർ വരെയാണ് കൺവെൻഷൻ നടക്കുന്നത്. പകൽ യോഗങ്ങൾ രാവിലെ പത്തു മുതൽ ഒരു മണി വരെയും രാത്രി യോഗങ്ങൾ വൈകിട്ട് ആറു മുതൽ ഒൻപത് വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ പാസ്റ്റർമാരായ കെ. എ. എബ്രഹാം തിരുവല്ല, പ്രിൻസ് തോമസ് റാന്നി, അനീഷ് ഏലപ്പാറ, ദുരൈ രാജ് തമിഴ്നാട് തുടങ്ങിയവർ തിരുവചനത്തിൽ നിന്നും സംസാരിക്കുന്നതാണ് . പാസ്റ്റർ ജിബിൻ ജോണി തൃശ്ശൂരിന്റെ നേതൃത്വത്തിൽ ഷെക്കേന വോയിസ്‌ ഈരാറ്റുപേട്ടയാണ് സംഗീത ശുശ്രൂഷകൾ നിർവഹിക്കുന്നത്.

ഞായർ രാവിലെ പത്തിനാരംഭിക്കുന്ന കർത്തൃമേശയോടുകൂടിയ സംയുക്ത ആരാധന ഉണ്ടായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.