കൊടുമൺ ഈസ്റ്റ് ബഥേൽ ഏ ജി ഗോൾഡൻ ജൂബിലി ആഘോഷത്തിന് ഏപ്രിൽ 4 ന് തുടക്കം

അടൂർ: കൊടുമൺ ഈസ്റ്റ് ബഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ഗോൾഡൻ ജൂബിലി ആഘോഷത്തിന് ഏപ്രിൽ 4 ന് തുടക്കമാകും. 2024 എപ്രിൽ 4, 5, 6 തീയതികളിൽ എല്ലാ ദിവസവും വൈകിട്ട് 5 മുതൽ 9 വരെ ഗോൾഡൻ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി
സുവിശേഷ മഹായോഗവും സംഗീത വിരുന്നും നടക്കും.
ഏ.ജി മുൻ സെക്രട്ടറി റവ റ്റി.വി പൌലോസ് ഉത്ഘാടനം ചെയ്യും. പ്രഭാഷകരായ പാസ്റ്റർ ഷെമീർ കൊല്ലം, പാസ്റ്റർ കെ.കെ ബാബു വൈക്കം , എന്നിവർ പ്രസംഗിക്കും.

ഗോൾഡൻ ജൂബിലി സമ്മേളനം AGMDC സൂപ്രണ്ട് റവ: ടി ജെ സാമുവേൽ ഉത്ഘാടനം ചെയ്യും.
ബ്രദർ ഇമ്മാനുവേൽ കെ.ബിയുടെ നേതൃത്വത്തിൽ , സുനിൽ സോളമൻ & ടീം ആരാധനക്ക് നേതൃത്വം നൽകും.

ഗോൾഡൻ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് ഏപ്രിൽ 6 ന് ജോബി ജോണിൻ്റെ നേതൃത്വത്തിൽ സംഗീത സന്ധ്യാ നടക്കും
സുവനീർ പ്രകാശനം, 70 വയസ് കഴിഞ്ഞവരെ ആദരിക്കൽ, മുൻ ശുശ്രൂഷകരെ ആദരിക്കൽ, വിവാഹ സഹായം, ചികിൽസാ സഹായം, വിദ്യാഭ്യാസ സഹായം എന്നിവയും നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.