പി.എം.ജി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഏപ്രിൽ 15ന് ആരംഭിക്കും

ബാംഗ്ലൂർ: പെന്തെക്കോസ്ത് മാറാനാഥാ ഗോസ്പൽ ചർച്ച് കർണാടക സ്റ്റേറ്റ് കൺവെൻഷൻ 2024 ഏപ്രിൽ മാസം 15,16 തീയതികളിൽ ബാംഗ്ലൂർ ഷെട്ടിഹള്ളി സി.എം.ടി സെമിനാരിയിൽ വച്ച് നടത്തപ്പെടും. കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കോശി ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കുന്നതും പാസ്റ്റർ ജി ജെ അലക്സാണ്ടർ (പി എം ജി കേരള സ്റ്റേറ്റ് പ്രസിഡന്റ് ), പാസ്റ്റർ എം എ ജോൺ (യു എസ് എ ) തുടങ്ങിയ ദൈവദാസന്മാർ വചന ശുശ്രൂഷ നിർവഹിക്കുകയും ചെയ്യും. രാത്രിയോഗം വൈകുന്നേരം ആറ് മണി മുതലും പകൽ യോഗങ്ങൾ പതിനാറാം തീയതി 10:30 മുതൽ1:00 മണി വരെയും, 03:30 മുതൽ 04: 30 വരെയും നടക്കുന്നതാണ്. ബ്ലെസ് സിംഗേഴ്സ്( കോഴിക്കോട്) ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.