യുപിഎഫ് ബറോഡയ്ക്ക് പുതിയ ഭാരവാഹികൾ

വഡോദര/ ഗുജറാത്ത്‌ : വഡോദരയിലുള്ള പെന്തെക്കോസ്ത് സഭകളുടെ കൂട്ടായ്മയായ യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പിന് 2024-26 വർഷത്തിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി പാസ്റ്റർ ബിനുമോൻ ബേബി ( ഐപിസി സിറ്റി പ്രയർ ഹാൾ, വഡോദര), വൈസ് പ്രസിഡന്റായി പാസ്റ്റർ വി എ അലക്സാണ്ടർ (ശാരോൻ ഫെലോഷിപ്പ് ചർച്ച്, മക്കാർപ്പുര), സെക്രട്ടറിയായി പാസ്റ്റർ നിഥിൻ ഗുടൈക്കർ ( കാർമേൽ എ ജി ചർച്ച്), ട്രഷറർ ആയി ബ്രദർ എബിസൺ ജേക്കബ് , (ശാലോം ഫെല്ലോഷിപ് ചർച്ച് ),
ജോയിൻ സെക്രട്ടറിയായി പാസ്റ്റർ മുകേഷ് കുമാർ ( ഐപിസി കലോൾ ) എന്നിവരെ 25 ന് ശാലോം പെന്തെക്കോസ്ത് ഫെലോഷിപ്പ് സഭയിൽ വെച്ച് മുൻ പ്രസിഡന്റ് പാസ്റ്റർ പി വി ബെന്നിയുടെ നേതൃത്വത്തിൽ നടന്ന ജനറൽബോഡി ഐക്യകണ്ഠേന തെരഞ്ഞെടുത്തു. പാസ്റ്റർ ബാബു ശാമുവേൽ അനുഗ്രഹ പ്രാർത്ഥന നടത്തി. പാസ്റ്റർ വി എ തോമസ് കുട്ടി പ്രാർത്ഥനയും ആശിർവാദവും നൽകി. വഡോദരാ പട്ടണത്തിൽ വിവിധ നിലയിലുള്ള പ്രേക്ഷിത പ്രവർത്തനങ്ങൾക്ക് ഈ കൂട്ടായ്മ നേതൃത്വം വഹിച്ചു വരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.