സിഡ്‌നി : ന്യൂ സൗത്ത് വേൽസ് സംസ്ഥാനത്തിന്റെ തലസ്ഥാന പട്ടണമായ സിഡ്‌നിക്ക് സമീപം ഡുബ്ബോയിൽ താമസിക്കുന്ന കൊല്ലം കുണ്ടറ സ്വദേശിനിയും, ഡുബ്ബോ ഹോസ്പിറ്റലിലെ നഴ്സും, പത്തനംതിട്ട കൈപ്പട്ടുർ സ്വദേശി റ്റെക്സ്റ്റയിൽ എഞ്ചിനീയറായ ജാക്ക്സന്റെ ഭാര്യയുമായ ഷെറിൻ ജാക്സനാണ് (34 വയസ്സ്) മരണമടഞ്ഞത്. അതീവ ഗുരുതരാവസ്ഥയിൽ ഡുബ്ബോ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു. രക്ഷാ പ്രവർത്തനത്തിന് എത്തിയ അഗ്നിശമന സേന അംഗവും പരിക്കേറ്റ് ചികിത്സയിലാണ്.
സംഭവം നടക്കുമ്പോൾ ഷെറിന്റെ ഭർത്താവ് ജാക്ക്സൺ ജോലി സംബന്ധമായി പുറത്ത് പോയിരുന്നു. ഈ സമയം രണ്ട് നിലകളുള്ള വീട്ടിൽ ഷെറിൻ മാത്രമാണ് ഉണ്ടായിരുന്നത്. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുയയാണ്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.
![]()


- Advertisement -
Comments are closed.