ഏകദിന യൂത്ത് മീറ്റിംഗ്

ഐപിസി കർമ്മേൽ വണ്ടിത്താവളം സഭ & ഐസിപിഫ് കോയമ്പത്തൂർ ചേർന്ന് ഒരു ഏകദിന യൂത്ത് മീറ്റിംഗ് നടത്തുന്നു. ഈ മാസം 28 ന് (മാർച്ച് 28, വ്യാഴം) രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ ഐപിസി കർമ്മേൽ വണ്ടിത്താവളം സഭയിൽ വെച്ച് നടത്തപ്പെടും. പാ. ജിൻസ് സെബാസ്റ്റ്യൻ മുഖ്യ അതിഥി ആയിരിക്കും. ശുശ്രൂഷകൾക്ക് സുവി. ജോവിൻ എം. ജോൺ ( ICPF Coimbatore), പാ. തോമസ് ജോർജ് ( Local church Pastor) നേതൃത്വം നൽകും. ഈ മീറ്റിംഗ് സ്കൂൾ വിദ്യാർത്ഥികൾക്കും യൗവ്വനക്കാർക്കും വേണ്ടിയുള്ള ഒരു സ്പെഷ്യൽ ഇവൻ്റ് ആയിരിക്കും. ഈ അവധിക്കാലത്ത് കർത്താവിനെ അധികം അറിയുവാനും ദൈവഹിതം തിരിച്ചറിയുവാനും യൗവ്വന മോഹങ്ങളെ വിട്ടു കർത്താവിനു വേണ്ടി ജീവിതം സമർപ്പിക്കുവാൻ ഉള്ള ഒരു അവസരമാണ് ഈ യൂത്ത് മീറ്റിംഗ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.