സൺഡേ സ്കൂൾ അധ്യാപക പരിശീലനം കൊല്ലം ജില്ലയിൽ

കൊല്ലം: കുട്ടികളെയും യുവജനങ്ങളെയും ആത്മീയ പക്വതയിലേയ്ക്ക് നയിക്കുവാൻ ആവശ്യമായ അധ്യാപക പരിശീലനം
മാർച്ച് 23 ശനിയാഴ്ച രാവിലെ 9.30 മുതൽ 4 മണി വരെ കൊല്ലം, ഡിസൈപ്പിൾസ് ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. അവധിക്കാല വി ബി എസ്, സൺഡേ സ്കൂൾ പ്രവർത്തനം കുഞ്ഞുങ്ങളിലേയ്ക്ക് ഹൃദ്യമായി എത്തിക്കുവാനുള്ള ലളിതവും ഫലവത്തുമായ രീതികൾ പരിശീലിപ്പിക്കുന്നതാണ്. ബാല സുവിശേഷീകരണ രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന എക്സൽ ടീം ആണ് ക്ലാസുകൾ നയിക്കുന്നത്. ഗാന പരിശീലനം, ബൈബിൾ ലെസൺ, ക്രാഫ്റ്റ് വർക്ക്, പപ്റ്റ് – ഗോസ്പൽ മാജിക് പരിശിലനം, ഗെയിം, സ്കിറ്റ് ആദിയായ വിഷയങ്ങളിലെ പരിശീലനം സൺഡേ സ്കൂൾ അധ്യാപകർക്കും സഭാപ്രവർത്തകർക്കും പ്രയോജനപ്പെടും എന്ന് കോഡിനേറ്റർ ജോബി.കെ.സി അഭിപ്രായപ്പെട്ടു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.