ഏ ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഭരണസമിതി 2024 – 2026 തിരഞ്ഞെടുപ്പ്; റവ. ടി.ജെ സാമുവേലിന്റെ നേതൃത്വത്തിൽ ഉള്ള കമ്മറ്റി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ 2024 മാർച്ച് 12,13 തീയതികളിൽ കൊട്ടാരക്കര വാളകം ലാൻറ് മാർക്ക് ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ട ആനുവൽ കോൺഫറൻസിൽ 2024-2026 കാലഘട്ടത്തിലേക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു. റവ. ടി.ജെ സാമുവേലിന്റെ നേതൃത്വത്തിൽ ഉള്ള കമ്മറ്റി തുടരും.1500 കോൺഫറൻസ് അംഗങ്ങൾ പ്രീ രജിസ്ട്രറേഷൻ ചെയ്ത കോൺഫറൻസ് രാവിലെ 9 മണിക്ക് പ്രാർത്ഥിച്ച് ആരംഭിച്ചു. എ.ജി മലയാളം ഡിസ്ട്രിക്ക് കൗൺസിൽ വാർഷിക റിപ്പോർട്ടുകളുടെ അവതരണം, വരവ് ചെലവ് കണക്കുകളുടെ അവതരണം, എന്നിവയ്ക്ക് ശേഷം എക്സ്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിലേക്ക് പ്രവേശിച്ചു.

അസ്സി.സൂപ്രണ്ട് ഡോ.ഐസക്ക് വി.മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന സൂപ്രണ്ട് ഇലക്ഷനിൽ നോമിനേഷൻ ബാലറ്റിൽ റവ.ടി.ജെ സാമുവേൽ, റവ.കെ.ജെ മാത്യു എന്നിവരുടെ പേരുകൾ യഥാക്രമം വരുകയും. റവ.കെ.ജെ.മാത്യു പിന്മാറുകയും,
റവ. ടി.ജെ സാമുവേലിനെ സൂപ്രണ്ട് ആയി കോൺഫറൻസ് അംഗങ്ങൾ അംഗീകരിക്കുകയും ചെയ്തു. തുടർന്ന് സൂപ്രണ്ട് റവ.ടി.ജെ സാമുവലിന്റെ അധ്യക്ഷതയിൽ നടന്ന അസ്സി.സൂപ്രണ്ട് ഇലെക്ഷനിൽ റവ.ഡോ.ഐസക്ക് വി.മാത്യു, റവ.ടിവി പൗലോസ് എന്നീ പേരുകൾ യഥാക്രമം നോമിനേഷനിൽ വരുകയും, തുടർന്ന് നടന്ന ബാലറ്റ് തിരഞ്ഞെടുപ്പിൽ റവ.ഡോ.ഐസക്ക് വി.മാത്യുവിനെ സമൂഹം ഭൂരിപക്ഷം വോട്ടുകൾ നൽകി വിജയിപ്പിക്കുകയും ചെയ്തു. തുടർന്ന് സെക്രട്ടറി ഇലക്ഷൻ സൂപ്രണ്ടിന്റെ അധ്യക്ഷതയിൽ നടക്കുകയും വമ്പിച്ച ഭൂരിപക്ഷം നേടിക്കൊണ്ട് നോമിനേഷൻ ബാലറ്റിൽ തന്നെ റവ.തോമസ് ഫിലിപ്പ് ഡിസ്ട്രിക്ട് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. തുടർന്ന് ട്രഷറർ ഇലെക്ഷനിൽ റവ.പി കെ ജോസ്, റവ.എ രാജൻ എന്നിവർ യഥാക്രമം നോമിനേഷനിൽ വരുകയും റവ.എ രാജൻ പിന്മാറിയതിനാൽ റവ.പി കെ ജോസിനെ കോൺഫറൻസ് അംഗങ്ങൾ ട്രഷറർ ആയി അംഗീകരിക്കുകയും ചെയ്തു. തുടർന്ന് നടന്ന കമ്മറ്റി മെമ്പർ തിരഞ്ഞെടുപ്പിൽ നിലവിലെ കമ്മറ്റി മെമ്പർ റവ.പി ബേബി ഈ പ്രവശ്യം കമിറ്റി മെംബർസ്ഥാനത്തേക്ക് നിൽക്കുന്നതല്ല എന്ന് പരസ്യമായി അറിയിച്ചതിനെ തുടർന്ന് സൂപ്രണ്ട് ഉത്തരമേഖലയിൽ നിന്ന് മറ്റൊരാളെ തിരഞ്ഞെടുക്കാം എന്ന് അറിയിക്കുകയും റവ.ബാബു വര്ഗീസ്, റവ. പ്രസാദ് കോശി എന്നിവരുടെ പേരുകൾ നോമിനേഷനിൽ യഥാക്രമം വരുകയും റവ.പ്രസാദ് കോശി പിന്മാറിയതിനെ തുടർന്ന് റവ. ബാബു വർഗീസിനെ പുതിയ കമ്മറ്റി മെമ്പർ ആയി കോൺഫറൻസ്തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കോൺഫറൻസ് അംഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും,SIAG ജനറൽ സെക്രട്ടറി റവ.കെ.ജെ മാത്യു നിയമനപ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. കോൺഫറൻസ് അനുഗ്രഹമായി സമാപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.