സ്പോർട്സ് കോലിഷൻ വിഷൻ കാസ്റ്റിംഗ് സെമിനാർ ഇന്ന്

കോട്ടയം: കളികളുടെയും കയികമത്സരങ്ങളുടെയും രംഗത്ത് ക്രിസ്തുവിനു വേണ്ടി ശിഷ്യന്മാരെ വാർത്തെടുക്കുക എന്ന ദർശനത്തോടെയും പങ്കാളിത്തത്തിലൂടെ കായിക മത്സര രംഗത്തു ദൈവരാജ്യസേവനം എന്ന നിയോഗത്തോടെയും കായികതാരങ്ങളെയും സ്പോർട്സിനെയും പ്രയോജനപ്പെടുത്തി  പട്ടണങ്ങളെയും ജനതതികളെയും ശുശ്രൂഷിക്കുന്നതിനോടൊപ്പം ഏവരെയും ക്രിസ്തു ശിഷ്യരായി വളർത്തിയെടുക്കുന്ന  സ്പോർട്സ് മൂവ്മെന്റ്  ആയ കേരളാ സ്‌പോർട്‌സ് കൊലീഷന്റെ നേതൃത്വത്തിൽ  ഒരു വിഷൻ കാസ്റ്റിംഗ് സെമിനാർ സൂം പ്ലാറ്റ്ഫോമിൽ നടത്തപെടുന്നു.   2024 ഫെബ്രുവരി 12 നു രാത്രി 8:30 മുതൽ 10 മണി വരെ ആണ് സെമിനാർ നടക്കുക. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാൻ, മുൻ കേരളാ ഫുട്ബാൾ താരം ലനെൽ തോമസ്, ഇന്ത്യൻ സൈക്ലിങ് താരം കെസിയ വർഗീസ് എന്നിവർ നേതൃത്വം നൽകുന്നു.സുവിശേ ഷീകരണം സ്പോർട്സിലൂടെ എങ്ങനെ നടത്താം,അതിന്റെ വിശാലമായ സാധ്യതകൾ യുവജങ്ങൾക്കിടയിൽ  എങ്ങനെ പ്രയോജനപ്പെടുത്താം എന്നിവയെപ്പറ്റി വിശദീകരിക്കുക എന്നതാണ് ഈ സെമിനാറിന്റെ ലക്ഷ്യം.  യുവജന സുവിശേഷീകരണ രംഗത്തുപ്രവർത്തിക്കുന്നവർക്കും  സ്‌പോർട്‌സ് താല്പരരായ ദൈവദാസന്മാർക്കും അല്ലാത്തവർക്കും ഈ സെമിനാറിൽ പങ്കെടുക്കാം.
.

Topic: SCI KSC Vision Casting Meeting
Time: Feb 12, 2024 20:30 Mumbai, Kolkata, New Delhi

Join Zoom Meeting
https://us02web.zoom.us/j/85852292829?pwd=NHRBbjlwWGkvdUNOVHhNckVJWTlNUT09

Meeting ID: 858 5229 2829
Passcode: 368388

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.