പാസ്റ്റർ ജോയൽ ഓസ്റ്റിന്റെ ലേക്ക് വുഡ് ചർച്ചിന് നേരെ വെടിവെയ്പ്പ് ; രണ്ട് പേർക്ക് പരിക്ക്

ഹൂസ്റ്റൺ : അമേരിക്കയിലെ ഏറ്റവും വലിയ സഭകളിൽ ഒന്നായ പാസ്റ്റർ ജോയൽ ഓസ്റ്റിന്റെ ലേക്ക്വുഡ് ചർച്ചിന് നേരെ യുവതി നടത്തിയ വെടിവയ്പ്പിൽ അഞ്ച് വയസുകാരൻ ഉൾപ്പടെ രണ്ടുപേർക്ക് പരിക്ക്.

ഉച്ചയ്ക്ക് 2:00 ന് മുൻമ്പ് ഒരു കുട്ടിയുമായി നോൺ-ഡിനോമിനേഷൻ ക്രിസ്ത്യൻ പള്ളിയിൽ പ്രവേശിച്ച സ്ത്രീയുടെ കൈവശം തോക്കുമുണ്ടായിരുന്നുവെന്ന് ഹൂസ്റ്റൺ പോലീസ് മേധാവി ട്രോയ് ഫിന്നർ പത്രസമ്മേളനത്തിൽ പറഞ്ഞു.

16,800 പേർക്ക് ഇരിക്കാൻ സാധിക്കുന്ന വേദിയിലെത്തിയ യുവതി വെടിയുതിർത്തപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ വെടിവച്ചിട്ടു. വെടിവയ്പ്പിൽ ഗുരുതര പരിക്കേറ്റ അഞ്ച് വയസുകാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരാളുട കാലിലാണ് വെടിയേറ്റത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading