13 മത് ഓസ്‌ട്രേലിയൻ ഇൻഡ്യൻ പെന്തെക്കോസ്റ്റൽ കോൺഫറൻസ് (അഡിലൈഡ് 2024) അഡിലൈഡിൽ

അഡിലൈഡ്: പതിമൂന്നാമത് ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തെക്കോസ്തൽ കോൺഫറൻസ് (അഡിലൈഡ് 2024) ഏപ്രിൽ 12, 13, 14 തീയ്യതികളിൽ (വെള്ളി, ശനി, ഞായർ) അഡിലൈഡിൽ San Giorgio La Morala Community center ഇൽ വച്ചു നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. Dr സാബു വർഗീസ് (USA) , Pr തോമസ് ജോർജ് (ഐ പി സി ജനറൽ ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മുഖ്യ പ്രഭാഷകർ. Pr ലോർഡ്‌സൺ ആൻ്റണി ആരാധനയ്ക്കു നേതൃത്വം നൽകും.
കോൺഫറൻസിന്റെ ഈ വർഷത്തെ ‘തീം’ “എഴുന്നേറ്റു പ്രകാശിക്കുക” (യെശ.60:1) എന്നതാണ്. ഓസ്‌ട്രേലിയയുടെ മിക്കവാറും എല്ലാ പട്ടണങ്ങളിൽ നിന്നുമുള്ള ദൈവ ദാസന്മാരും ദൈവമക്കളും ഈ കോൺഫെറെൻസിൽ പങ്കെടുക്കും.Pr വർഗീസ് ഉണ്ണൂണ്ണിയുടെ നേതൃത്വത്തിൽ ഉള്ള ടീം ഈ കോൺഫെറെൻസിനു നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.