നീ​തിനി​ഷേ​ധം ഭ​ര​ണ​ഘ​ട​നാലം​ഘ​നം: ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക്രൈ​​​സ്ത​​​വ​​സ​​​മൂ​​​ഹ​​​ത്തി​​​ന് അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട നീ​​​തി നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​ത് ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​ലം​​​ഘ​​​ന​​​വും അ​​​ധാ​​​ർ​​​മി​​​ക​​​ത​​​യു​​​മാ​​​ണെ​​​ന്ന് നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ച​​​ർ​​​ച്ച​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ യൂ​​​ലി​​​യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത.

കേ​​​ര​​​ള കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ച​​​ർ​​​ച്ച​​​സി​​​ന്‍റെ (കെ​​​സി​​​സി) നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ മാ​​​സം 29ന് ​​​തി​​​രു​​​വ​​​ല്ല​​​യി​​​ൽ​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച ക്രൈ​​​സ്ത​​​വ അ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ നീ​​​തി യാ​​​ത്ര​​​യു​​​ടെ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​നം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ക്രൈ​​​സ്ത​​​വ​​​ർ​​​ക്കെ​​​തി​​​രാ​​​യ നി​​​യ​​​മ​​നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ ഒ​​​ന്നി​​​ച്ചു നി​​​ന്ന് ചെ​​​റു​​​ത്തു തോ​​​ൽ​​​പ്പി​​​ക്ക​​​ണം. വി​​​ദ്യാ​​​ഭ്യാ​​​സ-​​​തൊ​​​ഴി​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ദ​​​ളി​​​ത് ക്രൈ​​​സ്ത​​​വ​​​രു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ഗ​​​ണി​​​ക്കു​​​ക​​​യാ​​​ണ്. ഒ​​​രു തൊ​​​ഴി​​​ൽ ചെ​​​യ്യു​​​ന്ന ആ​​​ളു​​​ക​​​ളെ ര​​​ണ്ടു വി​​​ഭാ​​​ഗ​​​മാ​​​യി ത​​​രം തി​​​രി​​​ക്കു​​​ന്ന അ​​​നീ​​​തി അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ജ​​​സ്റ്റീ​​​സ് ജെ.​​​ബി. കോ​​​ശി ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ശി​​​പാ​​​ർ​​​ശ​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക, ന്യൂ​​​ന​​​പ​​​ക്ഷ സ്കോ​​​ള​​​ർ​​​ഷി​​​പ് വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സു​​​പ്രീം​​കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ൽ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​യി​​​രു​​​ന്നു നീ​​​തി​​​യാ​​​ത്ര.

ഡോ. ​​​ശ​​​ശി ത​​​രൂ​​​ർ എം​​​പി, കെ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​പ്ര​​​കാ​​​ശ് പി. ​​​തോ​​​മ​​​സ്, കെ​​​സി​​​സി ട്ര​​​ഷ​​​റ​​​ർ റ​​​വ. ഡോ. ​​​ടി.​​​ഐ. ജയിംസ്‌, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി​​​ബി പീ​​​റ്റ​​​ർ, സാ​​​ൽ​​​വേ​​​ഷ​​​ൻ ആ​​​ർ​​​മി ടെ​​​റി​​​ട്ടോ​​​റി​​​യ​​​ൽ ക​​​മാ​​​ൻ​​​ഡ​​​ർ കേ​​​ണ​​​ൽ ജോ​​​ണ്‍ വി​​​ല്യം പൊ​​​ളി​​​മേറ്റ്‌ല, മാ​​​ത്യൂ​​​സ് മാ​​​ർ സി​​​ൽ​​​വാ​​​നി​​​യോ​​​സ് എ​​​പ്പി​​​സ്ക്കോ​​​പ്പ, ബി​​​ഷ​​​പ് ഡോ.​​​ ജോ​​​ർ​​​ജ് ഈ​​​പ്പ​​​ൻ, ബി​​​ഷ​​​പ് ഡോ. ​​​സെ​​​ൽ​​​വ ദാ​​​സ് പ്ര​​​മോ​​​ദ്, ബി​​​ഷ​​​പ് ഡോ. ​​​ഓ​​​സ്റ്റി​​​ൻ എം.​​​എ. പോ​​​ൾ, ലൂ​​​ഥ​​​റ​​​ൻ സ​​​ഭ സി​​​ന​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. മോ​​​ഹ​​​ന​​​ൻ മാ​​​നു​​​വ​​​ൽ, ബി​​​ഷ​​​പ് ക​​​മ്മി​​​സ​​​റി റ​​​വ. ഹെ​​​ൻ​​​ട്രി ഡി. ​​​ദാ​​​വീ​​​ദ്, കെ​​​സി​​​സി ക്ല​​​ർ​​​ജി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ റ​​​വ. എ.​​​ആ​​​ർ. നോ​​​ബി​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.