യുവനിരയുമായി കെ.റ്റി.എം.സി.സി എഴുപത്തിരണ്ടാം വർഷത്തിലേയ്ക്ക് വിനോദ് പ്രസിഡൻ്റ പുല്ലുംപള്ളി സെക്രട്ടറി ജീസ് ട്രഷറാർ

കുവൈറ്റ്: കുവൈറ്റിലെ പ്രഥമ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി ) പുതിയ ഭാരവാഹികൾ നിലവിൽ വന്നു. ചീഫ് റിട്ടേണിങ്ങ് ഓഫീസർ ബിജു ഫിലിപ്പിൻ്റെ അദ്ധ്യക്ഷതയിൽ ജെസ്റ്റിൻ തോമസ്, നോയൽ ചെറിയാൻ, ഷിബു വി.സാം എന്നിവർ തെരഞ്ഞെടുപ്പ് പ്രക്രീകൾക്ക് നേതൃത്വം നൽകി. ജനുവരിയിൽ നടന്ന വാർഷിക പൊതുയോഗം തെരഞ്ഞെടുത്ത പതിനഞ്ച് അംഗ എക്സിക്യൂട്ടിവിൽ നിന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

മുൻ സെക്രട്ടറി റെജു ഡാനിയേൽ പുതിയ ഭാരവാഹികൾക്ക് ചുമതലകൾ കൈമാറി തുടർന്ന് അനുമോദനങ്ങൾ അറിയിച്ചു. സി.എസ്.ഐ സഭയിൽ നിന്നും വിനോദ് കുര്യൻ പ്രസിഡൻ്റായും മാർത്തോമ സഭയിൽ നിന്നും ഷിജോ തോമസ് പുല്ലംപ്പള്ളി സെക്രട്ടറിയായും സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ സഭയിൽ നിന്നും ജീസ്സ് ജോർജ്ജ് ചെറിയാൻ ട്രഷറാറായും തെരഞ്ഞെടുക്കപ്പെട്ടു.
ജിനോ അരീക്കൽ (ബ്രദറൻ അസംബ്ലി ) വൈസ് പ്രസിഡന്റ് ജെറാൾഡ് ജോസഫ് (പെന്തക്കോസ്ത്) ജോ. സെക്രട്ടറി, അജു എബ്രഹാം (പെന്തക്കോസ്ത്) ജോ ട്രഷറാർ എന്നിവരാണ് മറ്റു ഭാരവാഹികൾ. റോയി കെ. യോഹന്നാൻ (പെന്തക്കൊസ്ത്) സജു വി. തോമസ് (ബ്രദറൻ അസംബ്ലി) എന്നിവരെ കൂടാത് സെക്രട്ടറി ഷാജോപുല്ലുംപ്പള്ളിയും നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൻ്റെ എൻ.ഇ.സി. കെ കൊമൺ കൗൺസിലിൽ പ്രതിനിധികളായിരിക്കും.
ജോസഫ് എം. പി, കുരുവിള ചെറിയാൻ,
എബിൻ റ്റി. മാത്യു, അജോഷ് മാത്യു
ജിം. ചെറിയാൻ ജേക്കബ്,
വർഗ്ഗീസ് മാത്യു
ഷിലു ജോർജ്ജ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.

ജോൺ തോമസ് തെക്കുംപുറം
തോമസ് ഫിലിപ്പ് ഗോഡ്ലി ജോസഫ്.എന്നിവർ ഓഡിറ്റേഴ്സായി പ്രവർത്തിക്കും. ഫെബ്രു 21 ബുധനാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ അടുത്ത ഒരു വർഷത്തെ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്യും. ദേശീയ സമ്മേളനം (ഫെബ്രു 25 ), ഗുഡ് എർത്ത് ഭിന്നശേഷിക്കാർക്ക് വേണ്ടി ഒരുക്കുന്ന വിളവ് പ്രചരണാർത്ഥം കെ.വി. സൈമൺ സാർ സംഗീത സന്ധ്യ (ഏപ്രിൽ 11 വ്യാഴാഴ്ച), ടാലൻ്റ് ടെസ്റ്റ് (സെപ്റ്റംബർ 15 ന് ), വാർഷിക കൺവൻഷൻ ( ഒക്ടോബർ 2 മുതൽ 4 വരെ) ക്രിസ്തുമസ് കരോൾ (ഡിസംബർ 4) തുടങ്ങിയ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. സ്വദേശ സമ്മേളനം ജൂലൈ 19 ന് ചെങ്ങനൂർ ഫെയ്ത്ത് ഹോം ആശ്രമ വളപ്പിലുള്ള കെ.റ്റി.എം.സി.സി ആഡിറ്റോറിയത്തിൽ നടക്കും. മാർച്ച് 9 ശനിയാഴ്ച കെ.റ്റി.എം.സി.സി യുടെ ഇംഗ്ലീഷ് ആരാധന ആരംഭിക്കും. ഹാർവസ്റ്റ് ടെലിവിഷനിൽ കെ.റ്റി.എം.സി സിയുടെ പ്രത്യേക പരിപാടികളും പ്രവർത്തനവർഷം ഉണ്ടായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.