മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള ‘മൈ മാസ്റ്റേര്‍സ് മിനിസ്ട്രി’ പുരസ്‌കാരം ഷാജി വാഴൂരിന്

തിരുവല്ല: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മാധ്യമ പ്രവര്‍ത്തനരംഗത്ത് ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന മോര്‍ണിംഗ് ന്യൂസ് ഡെയ്ലി ചീഫ് എഡിറ്ററും, കേരളപത്ര പ്രവര്‍ത്തക അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മറ്റി അംഗവുമായ ഷാജി വാഴൂര്‍ മൈ മാസ്റ്റേര്‍സ് മിനിസ്ട്രി പുരസ്‌ക്കാരത്തിന് അര്‍ഹനായി. ഫെബ്രുവരി 3-ാം തിയതി വൈകിട്ട് 6ന് തിരുവല്ല വിജയാ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പുരസ്‌ക്കാരം സമ്മാനിക്കും.

News Middle Advt Banner

ക്നാനയ സഭ കല്ലിശ്ശേരി മേഖല അതി ഭദ്രാസനാധിപന്‍ മോര്‍ ഗ്രീഗോറിയോസ് കുറിയാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ് അധ്യക്ഷത വഹിക്കും. ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് കേരള അതിഭദ്രാസനം സഹായ മെത്രാന്‍ മാത്യൂസ് മോര്‍ സില്‍വാനിയോസ് എപ്പിസ്‌ക്കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രശസ്ത പിന്നണി ഗായകരായ മധു ബാലകൃഷ്ണന്‍, നിത്യാ മാമ്മന്‍, ടി.എസ്. അയ്യപ്പന്‍ എന്നിവര്‍ അണിനിരക്കുന്ന ക്രിസ്തീയ സംഗീത സായാഹ്നം നടക്കും.

കെ.വൈ തോമസ് കുഞ്ഞമ്മ തോമസ് ദമ്പതികളുടെ മകനായ ഷാജിവാഴൂര്‍ സ്നേഹവചനം ന്യൂസ് പേപ്പര്‍ പത്രത്തിന്റെ എഡിറ്ററായും പ്രവര്‍ത്തിയ്ക്കുന്നു. 1995ല്‍ ഡല്‍ഹിയില്‍ നിന്നുമാണ് അദ്ദേഹത്തിന്റെ മാധ്യമ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചത്. മാധ്യമ പ്രവര്‍ത്തകയായ ലീനാഷാജിയാണ് ഭാര്യ. മക്കള്‍ :നേഹ, സ്‌നേഹ. ഇരുവരും മാധ്യമ പ്രവര്‍ത്തകരാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading