മണക്കാല കൺവൻഷൻ ആരംഭിച്ചു

KE NEWS DESK | MAVELIKARA

അടൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് മണക്കാല കൺവൻഷൻ 3 ന് ബുധനാഴ്ച ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി കൺവൻഷൻ സെന്ററിൽ ആരംഭിച്ചു. ആയൂർ കൊട്ടാരക്കര ശൂരനാട് അടൂർ റീജിയനുകളുടെയേയും ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടേയും ചുമതലയിലാണ് കൺവെൻഷൻ നടക്കുന്നത്. ഈ വർഷത്തെ കൺവൻഷൻ തീം “അടിയൻ ഇതാ” യെശയ്യവ് 6:8. പാസ്റ്റർ കെഎ ഫിലിപ്പ് അധ്യക്ഷത വഹിച്ചു ഡോ അലക്സ് ഇ ജോർജ്ജ് കൺവൻഷൻ ഉൽഘാടനം ചെയ്തു. ദൈവ സൃഷ്ടിയായ മനുഷ്യന് വേണ്ടിയുള്ളതെല്ലാം സൃഷ്ടിച്ചു വെച്ചതിന് ശേഷമാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് നിരാശ നിറഞ്ഞ ഈ ലോകത്തിൽ ദൈവം എല്ലാം ഒരുക്കി പാപിയായ മനുഷ്യനു വേണ്ടി ദൈവം കാത്തിരിക്കുകയാണ്, ബൈബിളിലെ ഇളയ മകനെ പോലെ തെറ്റ് ഏറ്റു പറഞ്ഞു പിതാവായ ദൈവത്തിന്റെ അടുത്തേക്ക് വന്നതുപോലെ സകല മനുഷ്യരും യഥാർത്ഥ ദൈവീക നന്മ അനുഭവിക്കണമെങ്കിൽ അനുതപിച്ചു മടങ്ങി വരണമെന്ന് ഓർപ്പിച്ചു. പാസ്റ്റർ തോമസ് മാത്യു FTS മണക്കാല പ്രസംഗിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ പകൽ പാസ്റ്റേഴ്സ് ഫാമിലി മീറ്റിങ്ങ്, മിഷൻ സമ്മേളനം വനിതാ സമാജം മീറ്റിങ്ങ് സിഇഎം സൺഡേസ്കൂൾ സമ്മേളനം നടക്കും രാത്രി യോഗങ്ങളിൽ പാസ്റ്റർ ഏബ്രഹാം ജോസഫ് ദേശീയ പ്രസിഡന്റ് ശാരോൻ ഫെലോഷിപ്പ് ചർച്ച്, പാസ്റ്റർ ജോൺസൺ കെ ശാമൂവേൽ വൈസ് പ്രസിഡന്റ്
പാസ്റ്റർ ഫിന്നി ജേക്കബ് വൈസ് പ്രസിഡന്റ് പാസ്റ്റർ വിജെ തോമസ് മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ബാബു ചെറിയാൻ പാസ്റ്റർ വർഗീസ് ഏബ്രഹാം, (രാജൂ മേത്ര) ഡോ ബി വർഗീസ് പാസ്റ്റർ വി എം ജേക്കബ് റീജിയൻ പാസ്റ്റർ ആയൂർ പാസ്റ്റർ റ്റി ഐ ഏബ്രഹാം റീജിയൻ പാസ്റ്റർ ശൂരനാട് പാസ്റ്റർ തോമസ് മാത്യു പാസ്റ്റർ സാം ജി കോശി തുടങ്ങിയവർ പ്രസംഗിക്കും ഞായറാഴ്ച നടക്കുന്ന സംയുക്ത സഭായോഗത്തോട് കൺവൻഷൻ സമാപിക്കും
പാസ്റ്റർ റോയി വി ശാമൂവേൽ പാസ്റ്റർ റ്റി ജി ജേംയിസ് നേതൃത്വം നൽകുന്ന വിപുലമായ കമ്മിറ്റി പ്രവർത്തിക്കു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading