റ്റി.പി.എം പള്ളിപ്പാട് കണ്‍വൻഷൻ നാളെ മുതൽ

പള്ളിപ്പാട്: ദി പെന്തെക്കൊസ്ത് മിഷൻ തിരുവല്ല സെന്റർ പള്ളിപ്പാട് കൺവൻഷൻ നാളെ ഡിസംബർ 14 മുതൽ 17 വരെ കുരുവിക്കാട് റ്റി.പി.എം ഗ്രൗണ്ടിൽ നടക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിംഗും ഉണ്ടായിരിക്കും.

സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷന്റെ സമാപന ദിവസമായ ഞായറാഴ്ച രാവിലെ 8.45 ന് സംയുക്ത സഭായോഗവും നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.