പാസ്റ്റർ വി പി ഫിലിപ്പിന്റെ പുസ്തകം ‘കനലടകൾ’ പ്രകാശനം ചെയ്തു

കുമ്പനാട്: പാസ്റ്റർ വി പി ഫിലിപ്പിന്റെ പുതിയ പുസ്തകം ‘കനലടകൾ- 50 ബൈബിൾ പ്രഭാഷണങ്ങൾ’ ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ സി തോമസ് പി ജി ബോർഡ് സെക്രട്ടറി ബ്രദർ പീറ്റർ മാത്യു കലൂരിന് നൽകി പ്രകാശനം ചെയ്തു. മുട്ടുമാൺ ഐ സി പി എഫ് ക്യാമ്പ് സെന്ററിൽ ഐ പി സി കേരള സ്റ്റേറ്റ് പി ജി കോഴ്‌സിന്റെ ക്യാമ്പിലാണ് പുസ്തകം പ്രകാശനം ചെയ്തത്. “പാസ്റ്റർ വി പി ഫിലിപ്പിന്റെ പതിനാറാമത്തെ പുസ്തകമായ കനലടകൾ ബൈബിൾ പഠിക്കുന്നവർക്കും ശ്രുശൂഷകന്മാർക്കും ഒരുപോലെ പ്രയോജനപ്പെടുമെന്ന്” പാസ്റ്റർ കെ സി തോമസ് പ്രസ്താവിച്ചു

News Middle Advt Banner

പി ജി ബോർഡ് ചെയർമാൻ പാസ്റ്റർ സാം പി ജോസഫ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ തോമസ് ജോർജ്, ഷിജോ എബ്രഹാം, ജോബു ജോർജ് ജോൺ എന്നിവർ ആശസകൾ അറിയിച്ചു. മീഡിയ മിഷൻ തിരുവല്ല ആണ് പ്രസാധകർ.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading