93 മത് ദൈവസഭ ജനറൽ കൺവെൻഷൻ ഡിസംബർ 21 മുതൽ

കലയപുരം: 93 മത് ദൈവസഭ ജനറൽ കൺവെൻഷൻ ഡിസംബർ 21 വ്യാഴം മുതൽ 24 ഞായർ വരെ കലയപുരം കൺവൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. പാസ്റ്റർ പി. ജോർജ് ഫിലിപ്പ് (ദൈവസഭ പ്രസിഡൻ്റ്) ഉത്ഘാടനം ചെയ്യും.

രാത്രി യോഗങ്ങൾ വൈകുന്നേരം 6.00 മുതൽ 9.00 വരെ നടക്കും. പാസ്റ്റർ ഉമ്മൻ പി. ക്ലെമൻസൺ, പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ, പാസ്റ്റർ എബി ഐരൂർ, പാസ്റ്റർ ജോൺസൺ ജോർജ്ജ്, പാസ്റ്റർ പി. ജോർജ്ജ് ഫിലിപ്പ്, പാസ്റ്റർ കെ.ആർ മനോജ് എന്നിവർ പ്രഭാഷണം നടത്തും.

ബൈബിൾ ക്ലാസ്, സൺഡേ സ്‌കൂൾ, സി.വൈ.പി.ഏ., സോദരി സമാജം വർഷികം, ശുശ്രൂഷക സെമിനാർ എന്നിവ നടക്കും. പാസ്റ്റർ ബിനു ചാരുതയുടെ നേതൃത്വത്തിൽ ദൈവസഭ ഗായക സംഘം സംഗീത ശുശ്രൂഷ നിർവഹിക്കും. 24 ഞായർ സംയുക്ത ആരാധനാ നടക്കും. സ്വദേശത്തു നിന്നും വിദേശത്തു നിന്നും ദൈവസഭയിലെ കത്തൃദാസൻന്മാരും വിശ്വാസ സമൂഹവും കൺവൻഷനിൽ പങ്കെടുക്കും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading