ഐ.പി.സി സിയോൻ വെള്ളിയറ: ശതാബ്ദി വർഷത്തോടനുബന്ധിച്ച് വിവിധ പദ്ധതികൾ

വെള്ളിയറ: കേരള കരയിലെ ഏറ്റവും പഴക്കമേറിയ മലയാളി പെന്തക്കോസ്തു സഭകളിൽ ഒന്നായ ഐ.പി.സി സിയോൻ വെള്ളിയറ (റാന്നി വെസ്റ്റ് സെന്റർ) നൂറാം വർഷത്തിലേക്കു കടക്കുകയാണ്.
1924 ചുരുക്കം ചില വിശ്വാസികളുമായി ആരംഭിച്ച ഐ.പി.സി സിയോൻ വെള്ളിയറ 2024 ൽ എത്തി നിൽക്കുമ്പോൾ കേരള കരയുടെയും മലയാളി പെന്തക്കോസ്തു സമൂഹത്തിന്‍റെയും കഴിഞ്ഞ 10 പതിറ്റാണ്ടിലെ ചരിത്രത്തിനു സാക്ഷ്യം വഹിച്ച സഭകൂടിയാണ്. ലോകസുവിശേഷീകരണത്തിനും, സഭകള്‍ സ്ഥാപിക്കുന്നതിനും, പെന്തക്കോസ്തു സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും,ലോക സാമൂഹികസേവനത്തിനും സഭ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

News Middle Advt Banner

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിപുലമായ വിവിധ പദ്ധതികളാണ് ശതാബ്ദി വര്‍ഷത്തേക്ക് ക്രമീകരിക്കുന്നത്. നൂറു വര്‍ഷം നടത്തിയ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്ക് നന്ദി അര്‍പ്പിക്കുക എന്നതാണ് ശതാബ്ദിയുടെ ലക്ഷ്യം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading