ചര്‍ച്ച് ഓഫ് ഗോഡ് 101-മത് ജനറല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ്101-ാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2024 ജനുവരി 22 മുതല്‍ 28 വരെ തിരുവല്ലയിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് സ്‌റ്റേഡിയത്തില്‍ നടക്കും. സ്വദേശത്തും വിദേശത്തുമുള്ള ആയിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകന്മാരും കണ്‍വന്‍ഷനില്‍ സംബന്ധിക്കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷന്റെ അനുഗ്രഹത്തിനും വിജയകരമായ നടത്തിപ്പിനും വേണ്ടി സ്‌റ്റേറ്റ് ഓവര്‍സിയര്‍ റവ. സി.സി തോമസ് ജനറല്‍ കണ്‍വീനറായും അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി, എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു. കെ മാത്യു, കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജ് എന്നിവര്‍ ജോയിന്റ് ജനറല്‍ കണ്‍വീനറായും ഉള്ള വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

വിവിധ കമ്മിറ്റികളുടെ കണ്‍വീനേര്‍സ് ആയി പാസ്റ്റര്‍മാരായ ഫിന്നി ജോസഫ് (ഫിനാന്‍സ് ), സാംകുട്ടി മാത്യു (സ്‌റ്റേജ് ), പി സി ചെറിയാന്‍ (പബ്ലിസിറ്റി ) ജെ ജോസഫ് (അക്കമൊഡെഷന്‍) റ്റി എം മാമ്മച്ചന്‍ (സ്‌നാനം) വൈ ജോസ് (കര്‍ത്തൃമേശ) ബാബു ചെറിയാന്‍ (വോളന്റിയേഴ്‌സ്) ബെന്‍സ് എബ്രഹാം (സീറ്റിങ്) ലൈജു നൈനാന്‍ (പ്രയര്‍ ) ജോണ്‍സന്‍ ഡാനിയേല്‍ (പന്തല്‍ ) ഷൈജു തോമസ് ഞാറയ്ക്കല്‍ (മീഡിയ) തോമസ്‌കുട്ടി എബ്രഹാം (സ്‌തോത്രകാഴ്ച്ച) എ പി അഭിലാഷ് (സ്റ്റാള്‍) വിനോദ് ജേക്കബ് (പരിഭാഷ) പി എ ജറാള്‍ഡ് (ലൈറ്റ് &സൗണ്ട്) ബോവസ് രാജു (മ്യൂസിക്) റ്റി എ ജോര്‍ജ് (ഇന്‍ഫര്‍മേഷന്‍) വൈ മോനി (പബ്ലിക്കേഷന്‍) ഷിജു മത്തായി (ഫുഡ്) പാസ്റ്റര്‍ അലക്‌സാണ്ടര്‍ ജോര്‍ജ് (കൗണ്‍സിലിംഗ്) കെ ജി ജോണ്‍ (റിസപ്ഷന്‍) വി പി തോമസ് (നിര്‍ദേശങ്ങള്‍ & പരാതികള്‍) മാത്യു ബേബി (സെക്യൂരിറ്റി) അനീഷ് ഏലപ്പാറ (പബ്ലിക് റിലേഷന്‍)  ജോസഫ് മറ്റത്തുകാല (വിജിലന്‍സ് )ബിജു കെ സാം (ട്രാന്‍സ്‌പോര്‍ട്ടേഷന്‍) കെ വി ഗീവര്‍ഗീസ് (ഗ്രൗണ്ട്), നോബിള്‍ ജേക്കബ് (സ്റ്റുഡന്റ് ഇന്‍ ചാര്‍ജ് ) സഹോദരന്മാരായ സാബു വഴക്കൂട്ടത്തില്‍ (വാട്ടര്‍ സപ്ലൈ), എബ്രഹാം എം തോമസ് (പാര്‍ക്കിംഗ്), അജി കുളങ്ങര (മെയ്ന്റനന്‍സ്), റ്റി യോഹന്നാന്‍ (ലിറ്ററേച്ചര്‍), ഡോക്ടര്‍ ഐസക് സൈമണ്‍ (മെഡിക്കല്‍), ബിനോയി പി അലക്‌സ് (ഓഫീസ്), സുനു തോമസ് (വോളന്‍ന്റീയെഴ്‌സ്).

1923-ല്‍ പമ്പാനദിയുടെ മണല്‍പ്പുറത്ത് ആറാട്ടുപുഴയില്‍ യശശ്ശീരനായ അമേരിക്കന്‍ മിഷണറി റവ. റോബര്‍ട്ട് ഫെലിക്‌സ് കുക്ക് ആരംഭം കുറിച്ച ജനറല്‍ കണ്‍വന്‍ഷന്‍ 101 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പാനായുള്ള ആലോചനാ യോഗം 2023 ഒക്ടോബര്‍ 24-ാം തീയതി സഭാ ആസ്ഥാനമായ മുളക്കുഴയില്‍ നടന്നു. അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി പാസ്റ്റര്‍ സജി ജോര്‍ജ് സ്വാഗത പ്രസംഗം നടത്തി. എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ ഷിബു. കെ മാത്യു ശതാബ്ദി കണ്‍വന്‍ഷന്റെ കര്‍മ്മ പദ്ധതികളുടെ അവലോകനം അവതരിപ്പിച്ചു.

ഓവര്‍സിയര്‍ പാസ്റ്റര്‍ സി. സി തോമസ് 101-മത് കണ്‍വന്‍ഷനെ സംബന്ധമായിട്ടുള്ള കാര്യങ്ങള്‍ അറിയിക്കുകയും ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്തു. സ്‌റ്റേറ്റ് കൗണ്‍സില്‍ ജോയിന്റെ സെക്രട്ടറി പാസ്റ്റര്‍ സാംകുട്ടി മാത്യു സങ്കീര്‍ത്തനം വായിച്ചു. ബിലിവേഴ്‌സ് ബോര്‍ഡ് ജനറല്‍ സെക്രട്ടറി ജോസഫ് മറ്റത്തുകാല നന്ദി പ്രകാശിപ്പിച്ചു. സ്വദേശത്തും വിദേശത്തുമുള്ള ലോക പ്രശസ്തരായ അഭിഷിക്തന്മാര്‍ കണ്‍വന്‍ഷനില്‍ ദൈവവചനം ശുശ്രൂഷിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading