ഐപിസി കോതമംഗലം ഏരിയാ കൺവൻഷൻ നവംബർ 16 മുതൽ

കോതമംഗലം: ഐപിസി കോതമംഗലം ഏരിയാ കൺവെൻഷൻ 2023 നവംബർ 16 വ്യാഴം മുതൽ 19 ഞായർ വരെ കീരംപാറ ഐപിസി ബെഥേൽ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്നു. 16 വ്യാഴം ഏരിയാ കൺവീനർ പാസ്റ്റർ ജോയി എ. ജേക്കബ് സമർപ്പണ ശുശ്രൂഷ നിർവഹിക്കുകയും പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ പള്ളിപ്പാട് ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്യും.

News Middle Advt Banner

17 വെള്ളി രാവിലെ 10 മണി മുതൽ 1 മണി വരെ സോദരി സമാജം വാർഷികം നടത്തപെടും. സിസ്റ്റർ ഷീല ദാസ് കീഴൂർ സന്ദേശം നൽകും. വൈകുന്നേരം പൊതുയോഗത്തിൽ പാസ്റ്റർ കെ.ജെ. തോമസ് കുമളി സന്ദേശം നൽകും. 18 ശനി രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ സൺഡേസ്കൂൾ & പി.വൈ.പി.ഐ വാർഷികം നടക്കും.

വൈകിട്ട് പൊതുയോഗത്തിൽ പാസ്റ്റർ അനീഷ് റാന്നി ദൈവവചനം ശുശ്രൂഷിക്കും. 19 ഞായർ 8:30 മുതൽ 1 മണി വരെ സംയുക്ത സഭായോഗം നടത്തപ്പെടും. പാസ്റ്റർ ജോൺസൺ ഡാനിയേൽ ചെറുവക്കൽ വചനം സംസാരിക്കും. ഏരിയാ പി.വൈ.പി.എ ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading