‘യുദ്ധം തോൽവിയാണ്, തോൽവി മാത്രം’: ഇസ്രയേൽ – പലസ്തീൻ പോരിൽ മാർപാപ്പ

വത്തിക്കാൻ സിറ്റി: ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷമായിരിക്കെ, ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന അഭ്യർഥനയുമായി ഫ്രാൻസിസ് മാർപാപ്പ. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടത്തിയ പ്രസംഗത്തിലായിരുന്നു മാർപാപ്പയുടെ അഭ്യർഥന.

‘‘ഭീകരവാദവും യുദ്ധവും പ്രശ്നങ്ങൾ പരിഹരിക്കില്ല, നിഷ്കളങ്കരായ ജനങ്ങളുടെ ജീവനെടുക്കുക മാത്രമാണു ചെയ്യുക. യുദ്ധം തോൽവിയാണ്, വെറും തോൽവി മാത്രം. ഇസ്രയേലിലും പലസ്തീനിലും സമാധാനം പുലരാനായി പ്രാർഥിക്കാം’’– മാർപാപ്പ പറഞ്ഞു.
ശനിയാഴ്ച രാവിലെ ഇസ്രയേലിന്റെ അതിർത്തിക്കുള്ളിൽ കടന്നാണു ഹമാസ് അപ്രതീക്ഷിത ആക്രമണം ആരംഭിച്ചത്. തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു കനത്ത തിരിച്ചടിയുമായി ഇസ്രയേലും രംഗത്തിറങ്ങിയതോടെ ഗാസ മുനമ്പ് യുദ്ധക്കളമായി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ നൂറുകണക്കിനു പലസ്‌തീൻകാർ കൊല്ലപ്പെട്ടു.

ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇരുഭാഗത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 500 പിന്നിട്ടു. ഇരു ഭാഗത്തുമായി 2,500ൽ അധികം പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ഒട്ടേറെ ഇസ്രയേൽ പൗരന്മാരെയും സൈനികരെയും ഹമാസ് ബന്ദികളാക്കി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.