ഷാർജയിൽ ജൂൺ 18ന് സംഗീത സന്ധ്യയും വചന ഘോഷണവും

ഷാർജ: ഫെയ്ത്ത് ഇമ്മാനുവൽ എ.ജി. യു.എ.ഇയുടെ നേതൃത്വത്തിൽ സംഗീത സന്ധ്യയും വചന ഘോഷണവും 2026 ജൂൺ 18-ന് വ്യാഴാഴ്ച വൈകിട്ട് 7 മണി മുതൽ 10 മണി വരെ ഷാർജ വർഷിപ്പ് സെന്ററിലെ ഹാൾ നമ്പർ 03-ൽ നടത്തപ്പെടും.
പ്രശസ്ത ക്രൈസ്തവ സംഗീത ശുശ്രൂഷകനായ പാസ്റ്റർ അനിൽ അടൂർ ആരാധനയ്ക്കും ഗാനശുശ്രൂഷയ്ക്കും നേതൃത്വം നൽകും. അസംബ്ലീസ് ഓഫ് ഗോഡ് സൗത്ത് ഇന്ത്യ ഡിസ്ട്രിക്ട് സൂപ്രണ്ടായ റവ. എൻ. പീറ്റർ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും.
ആത്മീയ ഉണർവും ആരാധനാനുഭവവും പ്രദാനം ചെയ്യുന്ന ഈ അനുഗ്രഹീത സംഗമത്തിലേക്ക് ഏവരെയും സംഘാടകർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
പാസ്റ്റർ പ്രദീപ് പ്രവീൺ ഡേവിഡ്, പാസ്റ്റർ ഷാജി ജോൺ, പാസ്റ്റർ ഫിന്നി തോമസ്, പാസ്റ്റർ ജോർജ് മാർക്കോസ്, എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടന്നുവരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.