കെ. ഈ -യൂ. എ. ഈ ‘പ്രയർ ഡ്രൈവ് സീസൺ -2 ജൂൺ 14 ന്

അബുദാബി: ക്രൈസ്തവ എഴുത്തുപുര (കെ.ഇ.) യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കെ. ഇ – പ്രയർ ഡ്രൈവ് സീസൺ 2 ജൂൺ 14-ന് ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിക്കും.
രാജ്യത്തിന്റെ സമാധാനം, സുരക്ഷ, ഐക്യം, പുരോഗതി എന്നിവയ്ക്കായി പ്രാർത്ഥിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഈ പ്രത്യേക പ്രാർത്ഥനാ യാത്ര ദുബായ്, അബുദാബി, അൽ ഐൻ എന്നീ നഗരങ്ങളെ ഉൾപ്പെടുത്തിയാണ് നടക്കുന്നത്.

News Middle Advt Banner

യു.എ.ഇയിലെ ഭരണാധികാരികൾ, ജനങ്ങൾ, കുടുംബങ്ങൾ, യുവജനങ്ങൾ, വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവർ എന്നിവർക്കായി പ്രത്യേക മധ്യസ്ഥ പ്രാർത്ഥനകൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
രാജ്യത്തിന്റെ നന്മയ്ക്കും അനുഗ്രഹത്തിനുമായി വിശ്വാസിസമൂഹം ഒരുമിച്ച് പ്രാർത്ഥിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ സംഘാടകർ, എല്ലാ വിശ്വാസികളെയും ഈ പ്രാർത്ഥനാ സംരംഭത്തിൽ പങ്കാളികളാകാൻ ഹൃദയപൂർവ്വം ക്ഷണിക്കുന്നു. യു.എ.ഇയ്ക്കായി പ്രാർത്ഥിക്കാം; രാജ്യത്തിന്റെ സമാധാനത്തിനും ക്ഷേമത്തിനുമായി ഒന്നിക്കാം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading