സിഇഎം യു.എ.ഇ – 2026 പ്രവർത്തനോത്ഘടനവും ആത്മീയ സമ്മേളനവും ജൂൺ 15-ന് ദുബായിൽ

ദുബായ്: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (CEM) യു.എ.ഇ റീജിയന്റെ 2026 ലെ പ്രവർത്തന ഉദ്ഘാടനവും പ്രഥമ സമ്മേളനം 2026 ജൂൺ 15-ന് തിങ്കളാഴ്ച വൈകിട്ട് 5.30 മുതൽ 8.30 വരെ ദുബായിലെ അൽ നഹ്ദയിലെ സമാ റെസിഡൻസിൽ നടത്തപ്പെടുന്നു.

News Middle Advt Banner

“ക്രിസ്തുവിൽ” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തിൽ ക്രിസ്തുവിൽ കുടുംബം, ക്രിസ്തുവിൽ സഭ, ക്രിസ്തുവിൽ നേതാക്കൾ എന്നീ വിഷയങ്ങളിൽ റെവ ഡോ. കെ.ബി. ജോർജുകുട്ടി, പാസ്റ്റർ ഗിൽബർട്ട് ജോർജ്, പാസ്റ്റർ തോമസ് വർഗീസ് എന്നിവർ സന്ദേശങ്ങൾ നൽകും.

സമ്മേളനത്തിന്റെ ഉദ്ഘാടനം എസ്.എഫ്.സി യു.എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോൺസൺ ബേബി നിർവഹിക്കും. പാസ്റ്റർ റിബി കെന്നത്ത്, പാസ്റ്റർ ബിജു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ യു.എ.ഇ സി.ഇ.എം ക്വയർ ആരാധന നയിക്കും.

യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള വിശ്വാസികളും സഭാ നേതാക്കളും പങ്കെടുക്കുന്ന ഈ സമ്മേളനത്തിലേക്ക് ഏവരെയും സംഘാടകർ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading