മണിപ്പുരിൽ നിന്ന് മാർത്തോമ്മ സഭയുടെ നേതൃത്വത്തിൽ തിരുവല്ല നിക്കോൾസൺ സിറിയൻ ഗേൾസ് സ്കൂളിലേക്ക് എത്തിയത് 30 കുട്ടികൾ

തിരുവല്ല: അശാന്തിയുടെ നാട്ടിൽനിന്നു അറിവു നേടാൻ തിരുവല്ല നിക്കോൾസൺ സിറിയൻ ഗേൾസ് സ്കൂളിലേക്ക് 30 കുട്ടി കൾ എത്തി. ആറുമാസമായി കലാപം നടക്കുന്ന മണിപ്പുരിൽ നിന്നുമാണ് ഇവർ എത്തിയത്. സമാധാനവും, സ്വാതന്ത്ര്യവും, നീതിയും ലഭ്യമല്ലാതെ വന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങൾ കടന്ന് ഇവർ പഠനത്തിനായി പുതിയ വിദ്യാലയത്തിലേക്ക് എത്തിയത്.

News Middle Advt Banner

കുക്കി ഭൂരിപക്ഷ പ്രദേശമായ കാങ് പോകി, ചുരാചന്ദ്പുർഎന്നിവിടങ്ങളിൽ നിന്നുള്ളവരാണിവർ.
കുട്ടികളുടെ പഠനച്ചെലവ് പൂർണമായും സ്കൂളാണ് വഹിക്കുന്നത്. വിമാന യാത്രാചെലവ് ഉൾപ്പെടെയുള്ള മുഴുവൻ ചെലവും മാർത്തോമ്മാ സഭയാണ് വഹിച്ചത്.

ഡോ. തിയഡോ ഷ്യസ് മാർത്തോമ്മാ മെത്രാപ്പൊ ലീത്തയുടെ പ്രത്യേക താൽപര്യമാണ് മണിപ്പുരിൽനിന്നു കുട്ടികൾ ഇവിടേക്ക് വരാൻ സാഹചര്യം ഒരുക്കിയത്.

മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ പൗരോഹിത്യ സുവർണ ജൂലിയുടെ ഭാഗമായുള്ള “വിദ്യാഭ്യാസ കരുതൽ” പദ്ധതിയിലൂടെയാണ് ഇവർക്ക് വേണ്ട സഹായം നൽകുന്നത്.
കലാപകാലയളവിൽ മാർത്തോമ്മാ സഭയിലെ വൈദികർ മണിപ്പുർ സന്ദർശിച്ചിരുന്നു.

ഒക്ടോബര് 10ന് രാവിലെ സ്കൂളിൽ സ്വീകരണം നൽകി. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ മുഖ്യാതിഥിയായിരുന്നു.

മാർത്തോമ്മാ മെത്രാപ്പൊലീത്ത ചെയർമാനായുള്ള നിക്കോൾസൺ സിറിയൻ ഗേൾസ് സ്കൂൾ ട്രസ്റ്റാണ് സ്കുളിന്റെ ഭരണ ചുമതല നിർവഹി ക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading