ഐപിസി സ്കോട്ട്‌ലൻഡ് റീജിയൻ രണ്ടാം വാർഷിക കോൺഫറൻസ് ജൂൺ 19 മുതൽ സ്വിൻഡനിൽ

ലണ്ടൻ (സ്വിൻഡൻ): ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് (IPC) സ്കോട്ട്‌ലൻഡ് റീജിയന്റെ രണ്ടാമത് വാർഷിക കോൺഫറൻസ് 2026 ജൂൺ 19 വെള്ളിയാഴ്ച മുതൽ 21 ഞായറാഴ്ച വരെ യുകെയിലെ സ്വിൻഡനിലുള്ള പഞ്ചാബി കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 5:30-ന് ഉദ്ഘാടന സമ്മേളനത്തോടെ മീറ്റിംഗുകൾ ആരംഭിക്കും.

News Middle Advt Banner

ഐപിസി സ്കോട്ട്‌ലൻഡ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ ബാബു സക്കറിയ മൂന്നുദിവസം നീണ്ടുനിൽക്കുന്ന കോൺഫറൻസിന്റെ ഉദ്ഘാടനം നിർവഹിക്കും.

ഐപിസി ജനറൽ പ്രസിഡന്റ് റവ. ഡോ. ടി. വത്സൻ എബ്രഹാം, ഐപിസി അയർലൻഡ് റീജിയൻ പ്രസിഡന്റ് പാസ്റ്റർ സി. ടി. എബ്രഹാം, യുകെ-ഹോളണ്ട്-ബെൽജിയം നാഷണൽ പ്രിസൈഡിംഗ് ബിഷപ്പ് ടെഡ്‌റോയ് പവൽ എന്നിവർ കോൺഫറൻസിൽ വിവിധ സെഷനുകളിൽ മുഖ്യ പ്രസംഗകരായി പങ്കെടുക്കും.

ശനിയാഴ്ച വിവിധ സെക്ഷനുകൾ പവർ കോൺഫറൻസ്, സണ്ടേ സ്കൂൾ, പി വൈ പി എ, ലേഡീസ് മീറ്റിംഗ്, പൊതുയോഗം എന്നിവ നടത്തപ്പെടും. ഞായറാഴ്ച രാവിലെ 9:30-ന് സംയുക്ത ആരാധനയും കർത്തൃമേശ ശുശ്രൂഷയും ഉണ്ടായിരിക്കും. സ്കോട്ട്‌ലിൻഡിലും യുകെയുടെ വിവിധ ഭാഗങ്ങളിലും ഈ റീജിയന്റെ സഭാ ശുശ്രൂഷകളും മാരും വിശ്വാസികളും കോൺഫറൻസിൽ പങ്കെടുക്കുന്നതായിരിക്കും

റീജിയൻ ഭാരവാഹികളായ പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ സിജോ ജോയ് (വൈസ് പ്രസിഡന്റുമാർ), പാസ്റ്റർ മനോജ് എബ്രഹാം (സെക്രട്ടറി), പാസ്റ്റർ സാജു മാത്യു (ജോയിന്റ് സെക്രട്ടറി), പാസ്റ്റർ ജേക്കബ് ഡാനിയേൽ (പ്രൊമോഷണൽ സെക്രട്ടറി), ബ്രദർ സൗൾ വർഗീസ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റികൾ യോഗങ്ങളുടെ ക്രമീകരണങ്ങൾക്കായി പ്രവർത്തിച്ചുവരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading