ഹമാസ് ആക്രമണത്തിന് ഇസ്രായേലിൻറെ തിരിച്ചടി; 198 പേർ കൊല്ലപ്പെട്ടു,1600 പേർക്ക് പരിക്കേറ്റു.

ഇസ്രയേലിലേക്ക്നടത്തിയ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേൽ തിരിച്ചടിച്ചതായി റിപ്പോർട്ട്. തിരിച്ചടിയിൽ 198 പേർ കൊല്ലപ്പെടുകയും 1,610 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗാസയിൽ ഇസ്രായേൽ നിരവധി വ്യോമാക്രമണങ്ങൾ നടത്തുകയും തീരപ്രദേശത്തിന് ചുറ്റുമുള്ള ഭാഗങ്ങളിൽ ഏറ്റുമുട്ടുകയും ചെയ്തു. ഇസ്രായേലിൽ, ഫലസ്തീൻ തീവ്രവാദികളുമായുള്ള പോരാട്ടത്തിൽ കുറഞ്ഞത് 40 പേരെങ്കിലും മരിച്ചതായി മാഗൻ ഡേവിഡ് അഡോം എമർജൻസി മെഡിക്കൽ സർവീസ് പ്രസ്താവനയിൽ പറഞ്ഞു. 779 പേർക്ക് പരിക്കേറ്റതായും ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും ഇസ്രായേൽ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഗാസ മുനമ്പിലെ ഫലസ്തീൻ തീവ്രവാദികൾ ശനിയാഴ്ച തെക്കൻ ഇസ്രായേലിലേക്ക് നുഴഞ്ഞുകയറ്റം നടത്തി, അതിർത്തി കടന്ന് പോരാളികളെ അയക്കുകയും ആയിരക്കണക്കിന് റോക്കറ്റുകൾ വിടുകയും ചെയ്തു. “ഞങ്ങൾ യുദ്ധത്തിലാണ്” എന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമൂഹ മാധ്യമത്തിൽ കുറിച്ചത്. അപ്രതീക്ഷിത ആക്രമണത്തിന് “ശത്രു അഭൂതപൂർവമായ വില നൽകേണ്ടിവരും”, അദ്ദേഹം മുന്നറിയിപ്പ് നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading