സി ഇ എം ഡൽഹി സെന്റർ താലന്ത്‌ പരിശോധന സമാപിച്ചു: മെഹ്റോളിക്ക് ചാമ്പ്യൻഷിപ്പ്

ഡൽഹി: സി ഇ എം ഡൽഹി സെന്റർ താലന്ത്‌ പരിശോധന ഒക്ടോബർ 2ന് സമാപിച്ചു. സെപ്റ്റംബർ 17,24, ഒക്ടോബർ 2 എന്നീ ദിവസങ്ങളിലായി നടന്ന മത്സരങ്ങളുടെ സമാപനം സുഖ്ദേവ് വിഹാർ ഡോൺ ബോസ്കോ കോളേജ് ഓഡിറ്റോറിയത്തിലാണ് നടന്നത്. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിൽ സി ഇ എം ഡൽഹി പ്രസിഡന്റ്‌ പാസ്റ്റർ ആൻസ്മോൻ റ്റി, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ജെ പി വെണ്ണിക്കുളം എന്നിവർ അധ്യക്ഷത വഹിച്ചു.

News Middle Advt Banner

അഞ്ഞൂറോളം പേർ പങ്കെടുത്ത ഈ പ്രോഗ്രാം വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. ഏറ്റവും കൂടുതൽ പോയിന്റ് നേടി മെഹ്റോളി ചർച്ച് ചാമ്പ്യൻഷിപ്പ് നേടി. പാസ്റ്റർ ജോൺ തോമസ്, പാസ്റ്റർ റെജി ആന്റണി, പാസ്റ്റർ ജയകുമാർ ജി, പാസ്റ്റർ ബി എസ് അശോകൻ, പാസ്റ്റർ സന്തോഷ്‌ എബ്രഹാം, പാസ്റ്റർ സാംകുട്ടി എം ജെ, പാസ്റ്റർ ആൻസ്മോൻ സണ്ണി, പാസ്റ്റർ ജെ പി വെണ്ണിക്കുളം തുടങ്ങിയവർ സമ്മാനദാനം നിർവഹിച്ചു. പാസ്റ്റർ രവി എസ് പിള്ള പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

പാസ്റ്റർ പ്രിൻസ് ജോൺ, പാസ്റ്റർ റിതേഷ് പട്ടേൽ, ഇവാ. സുഫിൻ പോൾ തുടങ്ങിയവർ വിധികർത്താക്കൾ ആയിരുന്നു. സി ഇ എം സെക്രട്ടറി ഫെബിൻ ജോൺ മറ്റു കമ്മറ്റി അംഗങ്ങൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി. പാസ്റ്റർ പ്രഫുൽ &ടീം ഗാനങ്ങൾ ആലപിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading