ഐ.പി.സി ഭൂട്ടാൻ റീജിയൺ വാർഷീക കൺവൻഷൻ നവംമ്പർ 2 മുതൽ 5 വരെ

KE Bhutan News Desk


ജയ്‌ഗോൺ: ഐ.പി.സി ഭൂട്ടാൻ റീജിയൺ വാർഷീക 13-ആമത് വാർഷീക കൺവൻഷൻ നവംമ്പർ 2 മുതൽ 5 വരെ വെസ്റ്റ് ബംഗാളിലെ ആലിപ്പൂർദ്വാർ ജില്ലയിൽ മധു ടി ഗാർഡൻ സഭാഹാളിനു സമീപമുള്ള കൺവൻഷൻ ഗ്രൗണ്ടിൽ വച്ച് നടക്കും. റീജിയൻ സെക്രട്ടറി, പാസ്റ്റർ ബോബി മാത്യൂസിന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പ്രഥമ രാത്രിയോഗത്തിൽ പ്രസിഡണ്ട്, പാസ്റ്റർ അലക്സ് വെട്ടിക്കൽ കൺവൻഷൻ ഉത്‌ഘാടനം നിർവ്വഹിക്കും. തുടർന്നുള്ള രാത്രികളിൽ പാസ്റ്റര്മാരായ ഷിബു തോമസ് (ഒക്കലഹോമ), നോയൽ ഫ്രീമാൻ (മുംബൈ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ഞായറാഴ്ച രാവിലെ റീജിയൻ വൈസ് പ്രസിഡണ്ട് പാസ്റ്റർ ബിന്നി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ആരാധനായോഗത്തിൽ സീനിയർ മിനിസ്റ്റർ ഡോ. പി എം മാത്യൂസ് കർത്തൃമേശക്ക് നേതൃത്വം നൽകും. പാസ്റ്റർ സന്തോഷ് ലോഹാർ ഡോ. ബിനു ദേവസ്യ എന്നിവർ പകൽ യോഗങ്ങളിൽ പ്രസംഗിക്കും.

കൺവെൻഷനോടനുബന്ധിച്ച് ഒക്ടോബർ 30 മുതൽ നവംബർ 1 വരെ റീജിയണിലെ പാസ്റ്റർമാരുടെ പ്രത്യേക സമ്മേളനം ഉണ്ടായിരിക്കും. കൺവെൻഷൻ ദിവസങ്ങളിൽ സോദരീസമാജം, പി.വൈ.പി.എ – സൺഡേസ്കൂൾ സമ്മേളനങ്ങൾ, സ്നാനശുശ്രൂഷ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. പാസ്റ്റർ ലിബിന്റെ നേതൃത്വത്തിലുള്ള റീജിയൻ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.

ജിജോ ജേക്കബ് (റീജിയൻ ട്രഷറാർ), അലക്സ് എൻ ജേക്കബ് (ജനറൽ കൌൺസിൽ അംഗം) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റികൾ കൺവെൻഷന് വിപുലമായ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading