റാങ്ക് ജേതാവ് കെവിൻ ഫിലിപ്പ് സാബുവിനെ ആദരിച്ചു

കോട്ടയം: മദ്രാസ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലൈഫ് സയൻസ് Msc സുവോളജി ഒന്നാം റാങ്ക് ജേതാവ് കെവിൻ ഫിലിപ്പ് സാബുവിനെ ഐപിസി പാമ്പാടി സെന്റർ പിവൈപിഎയും വാഴൂർ ഹെബ്രോൻ സഭയും ചേർന്ന് നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ ആദരിച്ചു. സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേലിന്റെ അദ്ധ്യക്ഷതയിൽ കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് മെമന്റോ നൽകിയും, ഡോ. മാത്യു സി കുരുവിള ക്യാഷ് അവാർഡ് നൽകിയും ആദരിച്ചു.

കെവിനെ സദസിന് കെസിയ മേരി തോമസ് പരിചയപ്പെടുത്തി. ഷിൻസ് പീറ്റർ ചികിത്സ സഹായ വിതരണവും നടത്തി. സെന്റർ സെക്രട്ടറി കെ എ വർഗീസ്, അജി കുളങ്ങര, ജോണി പി എബ്രഹാം, ഓമന ബാബു, ജോൺ വർഗീസ്, ബാബു മാത്യു തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ ടിഗോ തങ്കച്ചൻ സ്വാഗതവും തോമസ് റ്റി ജോൺ നന്ദിയും പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.