ഭാവന: ശോശാമ്മയുടെ രോദനം | ഷിബു വാതലൂർ

 

ക്രൈസ്തവർ വിശുദ്ധ ദിവസം എന്ന് വിളിക്കുന്ന ഞായറാഴ്ചയുടെ പൊൻപുലരി കോവിഡ് പ്രോട്ടോക്കോളു പോലും വകവയ്ക്കാതെ നാനാ ദിക്കിലേക്കും ഭക്തജനപ്രവാഹം പ്രാർത്ഥനാ ഗീതങ്ങളും മന്ത്രോച്ചാരണവും പള്ളി മണികളും മുഴങ്ങുന്നു.ആരാധനാനന്തരം വീടുകളിൽ എത്തിയ ഭക്തജനങ്ങൾ ഉച്ചയുറക്കത്തിന്റെ ആലസ്യം വിട്ട് സാധാരണ നിലയിലേക്ക് മടങ്ങിവരുന്നു പടിഞ്ഞാറെ ചക്രവാളത്തിൽ ചെമ്മാനം ചമച്ചു നിൽക്കുന്നു.അസ്തമയ സൂര്യൻറെ അരുണ കിരണങ്ങൾ ഏറ്റ് വെട്ടി തിളങ്ങുന്ന കമനീയമായ അന്തരീക്ഷത്തിൽ “ഇടിനാദം പോലെ കാഹളത്തിന്റെ ശബ്ദം മുഴങ്ങുന്നു”ലോകം അക്ഷരാർത്ഥത്തിൽ ഞെട്ടി വിറച്ച നിമിഷങ്ങൾ. കണ്ണിമയ്ക്കുന്നതിനിടയിൽ കോടിക്കണക്കിന് മനുഷ്യർ അപ്രത്യക്ഷമായി. വ്യത്യസ്ത അപകടങ്ങളിൽ ജനലക്ഷങ്ങൾ മരിച്ചുവീഴുന്നു കൂട്ട നിലവിളികൾ മാത്രം മുഴങ്ങികേട്ട രാത്രിക്ക് ശേഷം തിങ്കളാഴ്ചയുടെ പ്രഭാതം പുലരുന്നു. എങ്ങും നിലവിളികൾ മാത്രം നാനാ ദിക്കിലേക്കും ആംബുലൻസിന്റെയും ഫയർഫോഴ്സിന്റെയും നിലയ്ക്കാത്ത പ്രവാഹം. സംഭവത്തിന്റെ യാഥാർത്ഥ്യം വ്യക്തമായി മനസ്സിലാക്കി കുറ്റബോധത്തിന്റെയും അപമാനത്തിന്റെയും സമ്മർദ്ദം മൂലം ഹൃദയ ധമനിയുടെ താളം തെറ്റി ചില വലഞ്ഞുപോയ നീതിമാന്മാർ കുഴഞ്ഞുവീണു മരിക്കുന്നു.ചൊവ്വാഴ്ചയുടെ സുപ്രഭാതത്തിൽ സാധാരണയിൽ നിന്നും വ്യത്യസ്തമായി പത്തു പേജുകൾ കൂടുതലുള്ള ദിനപത്രങ്ങൾ അതിൽ നിറയെ അപകടങ്ങളും അപകടമരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു കാണ്മാനില്ല എന്ന തലകെട്ടോടെ ഒരുപാട് ഫോട്ടോകൾ. രാഷ്ട്രതലവന്മാർ അടിയന്തരയോഗം വിളിച്ച് ലോകത്ത് സംഭവിച്ച ഈ മഹാദുരന്തത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ ശാസ്ത്ര ലോകത്തോട് ആവശ്യപ്പെടുന്നു.പ്രധാനമന്ത്രി ദുഃഖം കടിച്ചമർത്തുന്നു, മുഖ്യമന്ത്രി വിതുമ്പുന്നു, പ്രതിപക്ഷ നേതാവ് ശിരസ്സ് നമിക്കുന്നു തുടങ്ങിയ പതിവ് പല്ലവികൾ.ഈ
ഈ മഹാ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായി 50,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു കൊണ്ടുള്ള മന്ത്രിസഭ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ
വാർത്താ സമ്മേളനം.”World metrological organization”(WMO) ബുധനാഴ്ച രാവിലെ അടിയന്തരയോഗം ചേർന്ന് ഈ മഹാ ദുരന്തത്തിന് ശാസ്ത്രീയ നാമം പ്രഖ്യാപിക്കുന്നു. സാധാരണ നിലയിൽ ലോകത്തെമ്പാടും നടക്കുന്ന ദുരന്തത്തിന് സ്ത്രീകളുടെ പേര് നിർദ്ദേശിക്കുന്നത് പോലെ ലോകത്തെ മുൾമുനയിൽ നിർത്തിയ ഈ മഹാ ദുരന്തത്തിന് “ശോശാമ്മ ഗ്ലോബൽ കലാമിറ്റി-21” അഥവാ(SGC) എന്ന് നാമകരണം ചെയ്യുന്നു. രാജ്യത്തിനാകെ മാതൃക ആയികൊണ്ട് കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ യുവജന സംഘടനകൾ ശോശാമ്മ ദുരന്തനിവാരണ സേനകൾ രൂപീകരിച്ച്
ദുരന്തമുഖത്ത് കർമ്മനിർദ്ധരായി.കേരളത്തിലെ 14 ജില്ലകളിലും ശോശാമ്മ ദുരന്തനിവാരണ സേന കൺട്രോൾ റൂമുകൾ തുറന്നു പ്രവർത്തനം ആരംഭിച്ചു വ്യാഴാഴ്ച രാവിലെ ചില ക്രൈസ്തവസഭാ സെമിത്തേരിയിലെ കല്ലറകൾ തനിയെ തുറക്കപ്പെടുക നിമിത്തം രൂക്ഷമായ ദുർഗന്ധം വമിച്ചതു കാരണം സമീപവാസികൾ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ക്രൈസ്തവ സഭ ആസ്ഥാനങ്ങളിലേക്ക് നടത്തിയ മാർച്ച് അക്രമസക്തമായി പള്ളികൾ ആക്രമിക്കപ്പെട്ടു.കേരളത്തിലെ എല്ലാ ജില്ലകളിലും കളക്ടർമാരുടെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ ആരംഭിച്ചു സഭാ നേതൃത്വത്തിൽ ഭൂരിഭാഗവും എടുക്കപ്പെടാത്തതു കൊണ്ട് സഭാ ആസ്ഥാനത്ത് യോഗം ചേർന്ന സെമിത്തേരി മെയിന്റനൻസ് കമ്മിറ്റികൾ രൂപീകരിച്ചു പെന്തക്കോസ്ത് സഭാവിഭാഗങ്ങൾ സെൻറർ തലത്തിൽ എടുക്കപ്പെടാത്ത പാസ്റ്റർമാർ രക്ഷാധികാരികൾ ആയി പ്രാദേശിക പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ സെമിത്തേരി മെയിന്റനൻസ് കമ്മിറ്റികൾ രൂപീകരിച്ച പ്രവർത്തനം ആരംഭിച്ചു.സെമിത്തേരി മെയിന്റനൻസ് കമ്മിറ്റി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ എടുക്കപ്പെട്ട വിശുദ്ധന്മാരുടെ ലക്ഷങ്ങൾ വരുന്ന ബാങ്ക് ബാലൻസുകൾ കണ്ടുകെട്ടി സെമിത്തേരി മെയിന്റനൻസ് കമ്മിറ്റി ഫണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിക്കാൻ പ്രസ്തുത കമ്മിറ്റി തീരുമാനിച്ചു മഹാകവി കെ വി സൈമൺ സാറിൻറെ വരികൾ പോലെ “തിത്തിരികൾ അന്യ മുട്ടയെ വിരിയിച്ചിടും പോൽ ലുബ്ദരായവർ ഭൂ ധനങ്ങളെ ചേർത്ത് കൂട്ടിയിട്ട് ആ ധനങ്ങളിൽ മേൽ പോരുന്നയിരുന്ന് ആയവ വിരിഞ്ഞ് ആർത്തി നൽകിടും മാമോൻ കുട്ടികളായി പുറപ്പെടും അർത്ഥനാഥനെ”എന്ന മഹാകവി കെവിഎസിന്റെ വരികളെ അന്വർത്തമാക്കും വിധം കർത്താവ് നൽകിയ സമ്പത്തിനെ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്താൻ കഴിയാതെ കർത്താവ് പ്രതിഫലങ്ങളെ വീതിച്ചു നൽകുമ്പോൾ ലജ്ജിതരാകുമോ എന്ന് ആശങ്കയുടെ വീർപ്പുമുട്ടുന്നുണ്ടാകും എടുക്കപ്പെട്ട വിശുദ്ധന്മാർ.വെള്ളിയാഴ്ചയുടെ പൊൻപുലരിയിൽ ഞെട്ടിപ്പിക്കുന്ന ചില വെളിപ്പെടുത്തലും ആയി ശാസ്ത്രലോകത്തെ അതികായകന്മാർ ഏതാണ്ട് 3500 വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ ഒരു പ്രതിഭാസം ലോകത്ത് സംഭവിച്ചിരുന്നു അന്ന് ചില പ്രത്യേകനാളിലും നക്ഷത്രത്തിലും ജനിച്ച ആൾക്കാർ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തുകയും അത് നിമിത്തം അവർ ഭൂമിയിൽ നിന്ന് അപ്രത്യക്ഷരാകുകയും ചെയ്തിരുന്നു എന്ന് ചില ശാസ്ത്രീയ തെളിവുകൾ നിരത്തി പറയുകയുണ്ടായി അതുകൊണ്ട് ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യങ്ങൾ ഇല്ല ഇനി ഒരു 3000 വർഷം വരെ ഈ പ്രതിഭാസം ഭൂമി ഉണ്ടാവുകയില്ല എന്ന് ശാസ്ത്ര ലോകം ഉറപ്പുനൽകുന്നു.ശനിയാഴ്ച വൈദ്യശാസ്ത്രത്തിലെ പ്രമുഖന്മാരുടെ പത്രസമ്മേളനം അപ്രത്യക്ഷമായവരിൽ ഏറിയപക്ഷം പെന്തക്കോസ്ത് മതവിഭാഗത്തിൽ പെട്ടവർ ആകകൊണ്ട് ഈ മതവിഭാഗത്തിൽ കൈവിടപ്പെട്ട പോയവരുടെ ബ്ലഡ് സാമ്പിളുകൾ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുകൊടുക്കുകയും അവിടെ നിന്ന് കിട്ടിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവരിൽ എല്ലാവരിലും ഒരു പ്രത്യേക തരം രോഗം സ്ഥിതീകരിക്കുകയും ചെയ്തു.മെഡിക്കൽ സയൻസിൽ “ഫുഡ് സ്കെലിറ്റോ മാനിയ അഥവാ തിന്നിട്ട് എല്ലിന് ഇടയിൽ കയറി “എന്ന രോഗമാണ് സ്ഥിരീകരിച്ചത് എന്നാൽ ഇത് പകർച്ചവ്യാധി അല്ല എന്നും എന്നാൽ ജാഗ്രതക്കുറവ് ഉണ്ടാകരുതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി ഇതിന് മുൻപ് പത്തനംതിട്ട ,കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചില ഭാഗങ്ങളിൽ ഈ രോഗലക്ഷണങ്ങൾ കണ്ടിരുന്നു ആധുനിക വൈദ്യശാസ്ത്ര രംഗത്ത് പ്രത്യേകിച്ച് പരമ്പരാഗത ആയുർവേദ ചികിത്സാരീതില ആയ ഉഴച്ചിൽ, പിഴിച്ചിൽ തുടങ്ങിയ ചികിത്സകൊണ്ട് ഈ രോഗം പൂർണമായും ഭേദപ്പെടുകയും അവർ എടുക്കപെടുകയും ചെയ്തു എന്ന് ചില തെളിവുകളുടെ അടിസ്ഥാനത്തിൽ ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.
ആകയാൽ ഈ സംഭവിപ്പാനുള്ള
എല്ലാറ്റിൽനിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യ പുത്രന്റെ മുമ്പിൽ നിൽപ്പാനും പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണർന്നു പ്രാർത്ഥിച്ചുകൊണ്ട് വിശുദ്ധിയും വേർപാടും ഉപദേശവും കാത്തുകൊണ്ട് ക്രിസ്തുവിൻറെ ഭാവം ഉള്ളവർ ആകുവാൻ ആഹ്വാനം ചെയ്തുകൊണ്ട് ഉപസംഹരിക്കുന്നു.

– ഷിബു വാതല്ലൂർ കല്ലിശ്ശേരി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.