ഭാവന: ദൂതന്മാരെ ആകർഷിച്ച ആരാധന | ദീന ജെയിംസ് ആഗ്ര

 

സ്വർഗ്ഗദൂതന്മാരുടെ ആഗ്രഹമായിരുന്നു ഭൂമിയിലെ ഒരു വിശുദ്ധസഭായോഗം ഒന്ന് ലൈവ് ആയി കാണണമെന്ന്. അവസരം ഒത്തുവന്നത് ഞായറാഴ്ചയായത് കൊണ്ട് ഇന്ത്യയിലെ ആരാധനയാണവർ തിരഞ്ഞെടുത്തത്. അങ്ങ് കാശ്മീരിന്റെ അറ്റത്ത് നിന്ന് ആരംഭിച്ചു ദൂതന്മാരുടെ വീക്ഷണം. ഓരോ സംസ്ഥാനങ്ങളും പിന്നിട്ടുവന്നദൂതന്മാർക്ക് വ്യത്യസ്തമായ ഒരനുഭവമായിരുന്നു. പല ഭാഷയിൽ, പല രീതിയിൽ വാദ്യോപകരണ ങ്ങളുടെ മാധുര്യമേറിയ ശബ്‍ദത്തോടെ ആത്മനിറവിൽ ദൈവത്തെ ആരാധിക്കുന്നത് കണ്ട ദൂതന്മാർക്ക് തങ്ങളുടെ സ്വർഗ്ഗത്തിലെ ആരാധന അത്ര പോരാ എന്ന തോന്നലുളവാക്കി.

ഇതൊക്കെയാണെങ്കിലും ദൂതന്മാർക്ക് ഏറ്റവും ആകർഷീ യമായി തോന്നിയത് ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനം കൊള്ളുന്ന നമ്മുടെ കൊച്ചു കേരളത്തിലെ ആരാധനയായിരുന്നു. അവിടുത്തെ നിരവധി ആലയങ്ങളിലെ ആരാധന വീക്ഷിച്ചെങ്കിലും പട്ടണത്തിനടുത്തുള്ള വലിയ സഭാഹോളിൽ നിന്നുയർന്ന ആരാധനയുടെ ശബ്ദം അവരുടെ ശ്രദ്ധയാകർഷിച്ചു. ഹോളിനകത്തേയ്ക്ക് നോക്കിയദൂതന്മാർ അത്ഭുതാവഹരായി പരസ്പരം നോക്കി. ശുഭ്രവസ്ത്രധാരികളായ മനുഷ്യരുടെ മുന്നിൽ തങ്ങൾ അല്പം പിന്നിലായോ എന്ന ചിന്ത ഉയർന്നു. പാട്ടുപാടിയുള്ള ദൈവജനത്തിന്റെ ആരാധന അവരെ രോമാഞ്ചപുളകിതരാ ക്കി.ദൂതന്മാരിൽ ചിലർ എഴുന്നേറ്റു നിന്ന് ആരാധിക്കാൻ തുടങ്ങി. അപ്പോഴാണവർ ശ്രദ്ധിച്ചത് മനുഷ്യരിൽ പലരുടെയും ആരാധന ജീവനുള്ളവൻ എന്ന് പേരുണ്ടെങ്കിലും മരിച്ചവന് തുല്യമായതുപോലെയാണെന്ന്. പൂർണ്ണമനസ്സോടെ ആരാധിക്കുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രമാണെന്ന് ദൂതന്മാർ തിരിച്ചറിഞ്ഞു. മറ്റുള്ളവരെന്ത്‌ കരുതും വന്നില്ലെങ്കിൽ എന്ന് ചിന്തിച്ചു വന്നവരും, മാതാപിതാക്കളുടെ നിർബന്ധത്തിൽ വന്ന പിള്ളേരും സൺ‌ഡേ അല്ലേ പള്ളിയിൽ പോകേണ്ടേ എന്ന ചിന്തയിൽ വന്നവരും ഒക്കെയായിരുന്നു അവരിൽ പലരും. ദൈവസന്നിധിയിൽ ഉറക്കം തൂങ്ങുന്നവരെയും മൊബൈലിൽ എന്തൊക്കെയോ പരതുന്നവരെയും ഒക്കെ അവിടെ കണ്ടു. സ്റ്റേജിൽ നിന്ന് അത്യുച്ചത്തിൽ വചനപ്രഘോഷണം നടത്തുന്ന പാസ്റ്ററിന്റെ വാക്കുകൾ ഹോളിനുള്ളിലെ എ സി യുടെ തണുപ്പിൽ മരവിച്ചു പോയപോലെ…. വചനം ഏറ്റെടുക്കുവാൻ ആരുമുണ്ടായിരുന്നില്ല.
ഇന്നത്തെ ആരാധന ഒരു മണിക്കൂർ മുൻപ് ആശിർവാദം പറയുമെന്ന സെക്രട്ടറിയുടെ അനൗൻസ്മെന്റ് പിള്ളേര്സെറ്റിനു സന്തോഷം നൽകുന്നതായിരുന്നു. ആരാധനയ്ക്ക് ശേഷം ജനറൽ ബോഡി മീറ്റിംഗും അനന്തരം ഉച്ചഭക്ഷണവും അന്നത്തെ ആരാധനയുടെ പ്രത്യേ കതയായിരുന്നു.

അവിടെ നടന്ന ജനറൽ ബോഡിയും പൊരിഞ്ഞ അടിയുമൊക്കെ ആദ്യമായി കണ്ട ദൂതന്മാർ ഭയവിഹ്വലരായി. ഭക്ഷണം കഴിക്കാതെ പിണങ്ങിപ്പോയി ഒരുകൂട്ടം, അങ്ങുമിങ്ങും കൂടി നിന്ന് സംസാരിക്കുന്ന മറ്റുചിലർ… “ഇങ്ങനെയാണോ ഇവരുടെ ആരാധനയുടെ പര്യവസാനം?” വെള്ളധരിക്കുന്നതിൽമാത്രമേ ഇവർക്ക് ഐക്യതയുള്ളോ?ദൂതന്മാരിലൊരാൾ ചോദിച്ചു. മറുപടി നൽകിയത് കർത്താവായിരുന്നു. “ഇതൊക്കെ വളരെ ചെറുത് മാത്രം എന്റെ ദൂതന്മാരേ, എന്തൊക്കെയാ എന്റെ പേരിൽ ഇവന്മാർ ഭൂമിയിൽ കാട്ടികൂട്ടുന്നതെന്നോ? ഒരു കാലത്ത് ഇങ്ങനെയൊന്നും ആയിരുന്നില്ല, ആത്മാവിലും സത്യത്തിലും ആരാധിച്ചിരുന്ന ഇവരുടെ പിതാക്കന്മാർ, ലോകത്തിൽ ഒന്നും സ്വന്തമെന്ന് അവർ പറഞ്ഞിരുന്നില്ല. പരസ്പരം സ്നേഹവും ദയയുമുള്ളവരായി അന്യോന്യം ക്ഷമിക്കുന്നവരും പൊ റുക്കുന്നവരുമായി നിത്യതയെ നോക്കിപാർത്തിരുന്നു അവർ. ഇന്നിപ്പോൾ ലോകവും ലോകത്തിലുള്ളതും മതി എന്ന ചിന്താഗതിയാണ്. നിത്യതയെപ്പറ്റി ഓർക്കുന്നപോലുമില്ല ഇക്കൂട്ടർ. അയ്യോ, ഇവരെപ്പോലെയുള്ളവ രെ സ്വർഗത്തിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ ആണോ കർത്താവേ ഇവിടെ നടക്കുന്നേ, ഇവരിവിടെ എത്തിയാൽ ഇവിടുത്തെ സ്ഥിതി എന്താകും? ദൂതന്മാർ ആശങ്ക പ്രകടിപ്പിച്ചു. “അതിന് ഇവരൊക്കെ സ്വർഗത്തിൽ എത്തുമെന്ന് ആരുപറഞ്ഞു നിങ്ങളോട്? വിളിക്കപ്പെട്ടവർ അനേകരുണ്ട്, തിരഞ്ഞെടുക്കപെട്ടവർ ചുരുക്കം ചിലരെയുള്ളൂ… അവർക്കേ ഇങ്ങോട്ട് പ്രവേശനം അനുവദിച്ചിട്ടുള്ളു ഞാൻ”. കർത്താവിന്റെ മറുപടി ദൂതന്മാർക്ക് ആശ്വാസമേകി.
യേശുവിന്റെ നാമവും വഹിച്ചു മനുഷ്യൻ ചെയ്തു കൂട്ടുന്ന ഇത്തരം പ്രവർത്തികളുടെ പരിണിത ഫലം ഓർത്തു ദൂതന്മാർ നെടുവീർപ്പെട്ടു.
ഭൂമിയിലേക്ക് നോക്കി മനുഷ്യരോടായി ദൂതന്മാർ ഏകസ്വരത്തിൽ പറഞ്ഞു :-ചെയ്‌വാൻ നിനക്ക് സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക. നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തി യോ, സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല…

ദീന ജെയിംസ് ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.