മണിപ്പൂർ ഐക്യദാർഢ്യ സമ്മേളനം ഡാളസ്സിൽ നടന്നു.

ഡാളസ്: കേരളാ പെന്തക്കോസ്ത് റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്ക- ഡാളസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മണിപ്പൂർ ഐക്യദാർഢ്യ മാധ്യമ സമ്മേളനം കരോൾട്ടണിലെ ഡാളസ് വർഷിപ്പ് സെന്ററിൽ വച്ചു നടന്നു. ക്രിസ്തീയ പത്രപ്രവർത്തരും എഴുത്തുകാരുമായ അച്ചൻകുഞ്ഞ് ഇലന്തൂർ, ജെയ്സ് പാണ്ടനാട് എന്നിവർ “മണിപ്പൂരും ഭാരത ക്രൈസ്തവ സഭയുടെ അതിജീവന ചരിത്രവും” എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി.

ആധുനിക ഭാരതത്തിലെ സമകാലീന രാഷ്ട്രീയ – സാമൂഹിക പശ്ചാത്തലത്തിൽ ക്രിസ്തീയ വിശ്വാസം നേരിടുന്ന വെല്ലുവിളികൾ, മണിപ്പൂർ ഉൾപ്പെടെ ഭാരതത്തിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മനുഷ്യത്വ രഹിതമായ സംഭവങ്ങളുടെ പിന്നാമ്പുറങ്ങൾ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയ്ക്ക് വിധേയമായി. പാസ്റ്റർ ജോൺസൺ സഖറിയ മോഡറേറ്റർ ആയിരുന്നു. പി പി ചെറിയാൻ മണിപ്പൂർ ഐക്യദാർഢ്യ പ്രമേയം അവതരിപ്പിച്ചു. പാസ്റ്റർ മാത്യൂ സാമുവേൽ മണിപ്പൂരിൻ്റെ സമാധാനത്തിന് വേണ്ടിയുള്ള പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജോർജ് ടീ മാത്യൂ സംഗീത ശുശ്രൂഷ നിർവ്വഹിച്ചു.

തോമസ് മുല്ലയ്ക്കൽ (പ്രസിഡന്റ്), രാജൂ തരകൻ (സെക്രട്ടറി), തോമസ് ചെല്ലേത്ത്(ട്രഷറർ), സാം മാത്യു, എസ്‌ പി ജെയിംസ് , പാസ്റ്റർ യോഹന്നാൻ കുട്ടി ഡാനിയേൽ, വർഗ്ഗീസ് വർഗീസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.