മണിപ്പൂർ കലാപം: രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതി

ഡൽഹി: മണിപ്പൂർ കലാപത്തിൽ രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് സമിതിയോട് ഉത്തരവിട്ട് സുപ്രീം കോടതി. അന്വേഷണത്തിന് ആവശ്യമായ സഹായം നൽകാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കു സുപ്രീംകോടതി നിർദ്ദേശം നൽകി. ഇരു റിപ്പോർട്ടുകളും ഒക്ടോബർ 13 ന് കോടതി പരിഗണിക്കും. ഉത്തരവിൻ്റെ പകർപ്പ് കഴിഞ്ഞ ദിവസം രാത്രിയാണ് പുറത്തിറക്കിയത്.

മണിപ്പൂരിൽ അക്രമം നടത്തിയവരുമായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണങ്ങളിൽ അന്വേഷണം നടത്താനും ദത്താത്രയ് പദ്‌സാൽഗിക്കറോട് സുപ്രീം കോടതി നിർദ്ദേശിച്ചു. സ്വമേധയ എടുത്ത കേസ് ഉൾപ്പെടെ വിവിധ ഹർജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്‍റെ ഇടപെടലുണ്ടായത്. മുൻ ഹൈക്കോടതി വനിതാ ജഡ്ജിമാർ അടങ്ങുന്ന ഉന്നതതല സമിതിയെയാണ് അന്വേഷ ണത്തിനു നിയോഗിച്ചിട്ടുള്ളത്. മുൻ ജഡ്ജിമാരായ ഗീത മിത്തൽ, ശാലിനി പി ജോഷി, മലയാളിയായ ആശ മേനോൻ എന്നിവരടങ്ങുന്നതാണ് സമിതി. അന്വേഷങ്ങൾക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവർത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയിൽ വരും. ഇതുസംബന്ധിച്ച റിപ്പോർട്ട് സമിതി കോടതിക്ക് സമർപ്പിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading