30-ാമത് നോർത്ത് അമേരിക്ക ചർച്ച് ഓഫ് ഗോഡ് കോൺഫറൻസിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഓസ്റ്റിൻ (ടെക്സാസ്): നോർത്ത് അമേരിക്ക ചർച്ച് ഓഫ് ഗോഡ് കോൺഫറൻസിന്റെ 30-ാമത് സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

News Middle Advt Banner

പുതിയ പ്രസിഡന്റായി പാസ്റ്റർ എബ്രഹാം തോമസ്, വൈസ് പ്രസിഡന്റായി പാസ്റ്റർ എബി തോമസ്, സെക്രട്ടറിയായി ഫിന്നി ഫിലിപ്പ്, ട്രഷററായി ഡോ. അജി ഇടിക്കുള എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ഇംഗ്ലീഷ് സർവീസ് കോ-ഓർഡിനേറ്ററായി പാസ്റ്റർ ജെറമി മാത്യു, നാഷണൽ മീഡിയ കൺവീനറായി ബാബുകുട്ടി ജോർജ്, പ്രയർ കോ-ഓർഡിനേറ്ററായി പാസ്റ്റർ ബാബു മാത്യു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
പുതിയ ഭാരവാഹികളെ സമ്മേളന പ്രതിനിധികൾ അഭിനന്ദിക്കുകയും, വരും പ്രവർത്തന കാലയളവിൽ കോൺഫറൻസിന്റെ ആത്മീയവും സംഘടനാപരവുമായ പ്രവർത്തനങ്ങൾക്ക് ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

30-ാമത് നോർത്ത് അമേരിക്ക ചർച്ച് ഓഫ് ഗോഡ് കോൺഫറൻസിന് നേതൃത്വം നൽകുന്ന പുതിയ ടീം സഭയുടെ ഐക്യത്തിനും ആത്മീയ വളർച്ചയ്ക്കും ശുശ്രൂഷാ വിപുലീകരണത്തിനും ഫലപ്രദമായ നേതൃത്വം നൽകുമെന്ന പ്രത്യാശയാണ് വിശ്വാസിസമൂഹം പങ്കുവയ്ക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading