സി ഇ എം 2026-28 കാലഘട്ടത്തിലെ പ്രവർത്തന ഉദ്ഘാടനം നടന്നു

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ (സിഇഎം) 2026 – 28 കാലഘട്ടത്തിലെ പ്രവർത്തന ഉദ്ഘാടനം ഇന്നലെ ജൂലൈ 10 ന് വൈകിട്ട്, 6ന് കൊട്ടാരക്കര തൃക്കണ്ണമംഗൽ ഈസ്റ്റ് ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ വച്ച് നടന്നു.

സി ഇ എം ജനറൽ കോർഡിനേറ്റർ പാസ്റ്റർ സുമേഷ് സുകുമാരൻ ആമുഖ വാക്കുകൾ പ്രസ്താവിച്ച് യോഗം പ്രാർത്ഥിച്ച് ആരംഭിച്ചു. സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ വിൻസെന്റ് മാത്യു യോഗത്തിന് അധ്യക്ഷത വഹിച്ചു. ശാരോൻ ഫെലോഷിപ്പ് സഭകളുടെ ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വി. ജെ. തോമസ് ഉദ്ഘാടന ശുശ്രൂഷ നിർവഹിച്ചു. ശാരോൻ ഫെലോഷിപ്പ് ചർച്ച് മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി. വി. ചെറിയാൻ വചന സന്ദേശം നൽകി പുതിയ കമ്മിറ്റിയെ സമർപ്പിച്ച് പ്രാർത്ഥിച്ചു. സി ഇ എം ജനറൽ സെക്രട്ടറി പാസ്റ്റർ പോൾസൺ വി. എസ്. പ്രവർത്തന പദ്ധതികളുടെ വിശദീകരണം നടത്തി.

സി ഇ എം ജനറൽ ട്രഷറർ ബ്രദർ ബോബി മാത്യു സ്വാഗതം പറഞ്ഞു. എറണാകുളം റീജിയൻ സി ഇ എം വൈസ് പ്രസിഡന്റ്‌ പാസ്റ്റർ ഏ. വൈ. തോമസ് പ്രധാന സന്ദേശം നൽകി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള പാസ്റ്റർസും വിശ്വാസികളും യുവജനങ്ങളും പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading