ക്രൈസ്റ്റ്സ് അംബാസിഡേഴ്സ് മേഖല അടിസ്ഥാനത്തിൽ പ്രാർത്ഥന നടത്തി

KE NEWS DESK

പുനലൂർ: അസംബ്ലിസ് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ ക്രൈസ്റ്റ്സ് അംബാസിഡേഴ്സിന്റെ നേതൃത്വത്തിൽ മൂന്ന് മേഖലകളിലായി ലീഡേഴ്സ് മീറ്റും മണിപ്പൂരിന് വേണ്ടിയുള്ള പ്രാർത്ഥനയും നടത്തി. ഉത്തര മേഖലയിൽ പെരുമ്പാവൂർ ഏ.ജി ചർച്ചിലും,മദ്ധ്യ മേഖലയിൽ കൊട്ടാരക്കര ഈറ്റ് ആന്റ് ഡ്രിങ്ക് റെസ്റ്ററെന്റിലും,ദക്ഷിണ മേഖലയിൽ മേഖലാ ഡയറക്ടറുടെ ഓഫിസിൽ വെച്ചും നടത്തപെട്ടു. സെക്ഷൻ സി എ ഭാരവാഹികൾ ഈ പ്രാർത്ഥനയിൽ പങ്കെടുത്തു. മണിപ്പൂരിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഒരു കൈത്താങ്ങൽ ആയി സാമ്പത്തിക സഹായങ്ങളും ഇതിനോടകം എത്തിക്കുവാൻ കഴിഞ്ഞു.ഡിസ്ട്രിക് സി.എ പ്രസിഡന്റ് പാസ്റ്റർ ജോസ് ടി ജോർജ്, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ അജീഷ് ക്രിസ്റ്റഫർ , സെക്രട്ടറി പാസ്റ്റർ ഷിൻസ് പി റ്റി,ജോയിന്റ് സെക്രട്ടറി ബിനീഷ് ബി പി, ട്രഷറർ പാസ്റ്റർ ജെ.എം രജീഷ്, ചാരിറ്റി കൺവീനർ ജോയൽ മാത്യു, ഇവാഞ്ചലിസം കൺവീനർ പാസ്റ്റർ സിജു മാത്യു എന്നിവർ നേതൃത്വം നല്കി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading