ഐപിസി ഷാലോമിൽ പാസ്റ്റർ സി സി കുര്യാക്കോസ് ചാർജ് എടുത്തു

ചിക്കാഗോ: ഐപിസി ഷാലോം സഭയിൽ നിന്ന് അഞ്ചു വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഹുസ്റ്റൻ ട്രൂ ലൈറ്റ് ചർച്ചിലേക്കു സ്ഥലം മാറി പോകുന്ന സീനിയർ പാസ്റ്റർ ഡോ. കെ ജി ജോസിനും കുടുംബത്തിനും സഭ ഉചിതമായ യാത്രയയപ്പ് നൽകി. തദവസരം പുതിയതായി ചാർച് എടുത്ത പാസ്റ്റർ സി സി കുര്യാക്കോസിനും കുടുംബത്തിനും സ്വീകരണവും നൽകി. പാസ്റ്റർ സിസിൽ കോശിയുടെ ആദ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഡോ. ജോർജ് കെ മാത്യു സ്വാഗതം പറഞ്ഞു.

News Middle Advt Banner

സഭയുടെ വിവിധ ഡിപ്പാർട്മെന്റുകളെ പ്രതിനിധികരിച് സഭാ സെക്രട്ടറി ജേക്കബ് സാമൂവൽ, സൺ‌ഡേ സ്കൂളിന് വേണ്ടി ജോജോ ജോർജ് , പി വൈ പി എ കോർഡിനേറ്റർ മാരായ ജോനാഥാൻ എബ്രഹാം, ജസ്റ്റിൻ ജേക്കബ് ലേഡീസ് ഡിപ്പാർട്മെന്റിനു വേണ്ടി വത്സമ്മ ജേക്കബ്, എന്നിവരും സഭാ പ്രതിനിധികളായ സമുവൽ ജോർജ്, ജെയിൻ വർഗീസ്, എബ്രഹാം മണക്കൽ, ജോ തോമസ്, വിനിത് എബ്രഹാം ജോർജ് ജോൺ,സാമൂവൽ തോമസ് എന്നിവരും മാധ്യമ പ്രവർത്തകരായ മാറാനാഥാ ചീഫ് എഡിറ്റർ തമ്പി തോമസ്, കുര്യൻ ഫിലിപ്പ് എന്നിവരും സംസാരിച്ചു. പുതിയ സീനിയർ പാസ്റ്റർ ആയി നിയമിതനായ പാസ്റ്റർ സിസി കുര്യാക്കോസ് സ്ഥാനം ഏറ്റെടുത്ത് ചടങ്ങിൽ സംസാരിച്ചു.പാസ്റ്റർ ഷാജി വർഗീസ് സമാപന പ്രാർത്ഥന നടത്തി.

വാർത്ത: കുര്യൻ ഫിലിപ്പ്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading