മണിപ്പൂർ ആശങ്കാജനകമെന്ന് അമേരിക്ക ‘വീടുകൾക്കും ആരാധനാലയങ്ങൾക്കും സംരക്ഷണം നൽകണം’

ന്യൂയോർക്ക്: മണിപ്പൂരി​െല വം​ശഹത്യ ആശങ്കാജനകമാണെന്ന് അമേരിക്ക. കുക്കി സ്ത്രീകളെ നഗ്നരാക്കി ആൾക്കൂട്ടം ബലാത്സംഗം ചെയ്ത സംഭവം ക്രൂരവും ഭയാനകവുമാണെന്ന് അമേരിക്കൻ വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി. പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തണമെന്നും എല്ലാ വിഭാഗങ്ങളുടെയും വീടുകൾക്കും ആരാധനാലയങ്ങൾക്കും സംരക്ഷണം നൽകണമെന്നും മാനുഷിക സഹായം എത്തിക്കണമെന്നും അധികൃതരോട് യു.എസ് വിദേശകാര്യ വക്താവ് ആവശ്യപ്പെട്ടു.

News Middle Advt Banner

മണിപ്പൂരിലെ വംശഹത്യക്കിടെ തോബാലിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത ദൃശ്യങ്ങൾ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രതികരണം.

അതിനിടെ, മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് ആദിവാസി സംഘടനകൾ ബസ്തർ മേഖലയിൽ ആഹ്വാനം ചെയ്ത ബന്ദ് പൂർണം. കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ആദിവാസി സംഘടനകളുടെ കൂട്ടായ്മയായ സർവ ആദിവാസി സമാജാണ് ബന്ദിന് ആഹ്വാനം ചെയ്തത്.

മണിപ്പൂർ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായി ഇന്ത്യ രംഗത്തെത്തിയത് പാർലമെന്റിനെ ഇന്ന് പ്രക്ഷുബ്‌ധമാക്കി. പ്രധാനമന്ത്രി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മറുപടി നൽകാൻ എഴുന്നേറ്റെങ്കിലും സംസാരിക്കാൻ പ്രതിപക്ഷം അനുവദിച്ചില്ല.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading