പി.സി.എൻ.എ.കെ ഹൂസ്റ്റെൻ ജനറൽ സെക്രട്ടറി രാജു പൊന്നോലിയുടെ മാതാവ് ശോശാമ്മ ഏബ്രഹാം അക്കരെനാട്ടിൽ

KE News Desk USA

ഫ്ളോറിഡ: ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസ്‌ത്‌ ദൈവസഭയുടെ സ്ഥാപക കുടുംബാഗം പത്തനംതിട്ട കടമ്മനിട്ട ചാന്തുകാവ്‌ പൊന്നോലില്‍ പരേതനായ കെ.വി. ഏബ്രഹാമിന്റെ
ഭാര്യയും ഐ.പി.സി ജനറൽ കൗൺസിൽ അംഗവും മലയാളി പെന്തക്കോസ്‌ത്‌ കോണ്‍ഫ്രന്‍സിന്റെ ജനറൽ സെക്രട്ടറിയുമായ രാജു പൊന്നോലിയുടെ മാതാവ് ശോശാമ്മ ഏബ്രഹാം (89) നിര്യാതയായി. പത്തനംതിട്ട മുളമൂട്ടില്‍ മുണ്ടുകോട്ടയ്‌ക്കല്‍ കുടുംബാംഗമാണ്‌ പരേത.

മറ്റ്‌ മക്കള്‍: പരേതനായ ജോസ്‌ പൊന്നോലില്‍, സാം പൊന്നോലില്‍ , പാസ്റ്റര്‍ ജെയിംസ്‌ പൊന്നോലില്‍ , ബാബു പൊന്നോലില്‍, മാത്യൂ പൊന്നോലില്‍, മേഴ്‌സി തോമസ്‌ (എല്ലാവരും യു.എസ്.എ).
മരുമക്കള്‍: ആലീസ്‌ ഏബ്രഹാം, മേഴ്‌സി സാം, കൊച്ചുമോള്‍ ജെയിംസ്‌, വത്സമ്മ ബാബു, മറിയാമ്മ ഏബ്രഹാം, പാസ്റ്റര്‍ സാമുവേല്‍ തോമസ്‌ , സിബി ഏബ്രഹാം. (എല്ലാവരും യു.എസ്.എ)

നെല്ലിക്കമണ്‍ ഐ.പി.സി യുടെ ആരംഭകാല അംഗവും ചാന്തുകാവ്‌ സഭയുടെ സ്ഥാപകാംഗവുമായിരുന്ന ഭർത്താവ് പരേതനായ കെ.വി ഏബ്രഹാമിനോടൊപ്പം 1988 ലാണ്‌ ശോശാമ്മ ഏബ്രഹാം അമേരിക്കയിലേക്ക്‌ കുടിയേറിപ്പാര്‍ത്തത്‌.

ജൂലൈ 7 ന് വൈകിട്ട് 5.30 മുതൽ ഒർലാന്റോ ദൈവസഭയിൽ ഭൗതീകശരീരം പൊതുദർശനത്തിന് വെയ്ക്കുന്നതും ജൂലൈ 8 ന്‌ ശനിയാഴ്‌ച രാവിലെ 9 മുതല്‍ 12 വരെ ഒര്‍ലാന്റോ ഇന്ത്യാ പെന്തക്കോസത്‌ ദൈവസഭയില്‍ സംസ്കാര ശുശ്രൂഷ നടക്കുകയും ചെയ്യും. തുടർന്ന് വുഡ് ലോൺ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടും.
സംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം: www.ipcorlando. live

വാർത്ത: നിബു വെള്ളവന്താനം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.