മതന്യൂനപക്ഷ വിവേചനത്തെക്കുറിച്ച് ചോദ്യമുയര്‍ത്തി യു.എസ് ലേഖിക; യാതൊരു വിവേചനത്തിനും ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി മോദി

വാഷിംഗ്ടണ്‍: ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സിരകളിലൂടെയാണ് അത് ഒഴുകുന്നതെന്നും ഒരു വിവേചനത്തിനും ഇന്ത്യയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

News Middle Advt Banner

ഇന്ത്യയില്‍ മതന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നുവെന്ന് ആരോപണമുണ്ടല്ലോ എന്ന അമേരിക്കൻ മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തോടാണ് മോദിയുടെ പ്രതികരണം. അമേരിക്കൻ സന്ദര്‍ശനത്തിനിടെ, പ്രസിഡന്റ് ജോ ബൈഡനൊപ്പമാണ് മോദി വാര്‍ത്താസമ്മേളനം നടത്തിയത്.

ഇന്ത്യയില്‍ ഒരു വിവേചനവും ഇല്ലെന്നായിരുന്നു അമേരിക്കൻ മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മോദിയുടെ മറുപടി.

9 വ‌ര്‍ഷത്തിനിടയിലെ ആദ്യ വാര്‍ത്താ സമ്മേളനം. ആ വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യയിലെ വിവേചനമുണ്ടോ എന്ന ചോദ്യം മോദി നേരിട്ടത്. ലോകത്തെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യം എന്നവകാശപ്പെടുന്ന ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നെന്നും എതിരാളികള്‍ നിശ്ശബ്ദരാക്കപ്പെടുന്നെന്നും പരാതി ഉയരുന്നല്ലോ എന്നായിരുന്നു യുഎസ് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം.

ജാതി, മതം, ലിംഗഭേദം എന്നിവയെ അടിസ്ഥാനമാക്കി ഒരു വിവേചനവും ഇന്ത്യയില്‍ ഇല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മാനുഷിക മൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാത്ത ഒരു രാജ്യവും ജനാധിപത്യം എന്ന വിശേഷണത്തിന് അര്‍ഹരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു അമേരിക്കൻ മാധ്യമ പ്രവര്‍ത്തകനും ഒരു ഇന്ത്യൻ മാധ്യമപ്രവര്‍ത്തകനുമായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ഉന്നയിക്കാൻ അനുമതി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading