അസംബ്ലീസ് ഓഫ് ഗോഡ് ഐ എ ജി യു കെ & യൂറോപ്പ് ജനറൽ കൗൺസിൽ ഒക്ടോബർ 10ന്
സ്വാൻസി: അസംബ്ലീസ് ഓഫ് ഗോഡ്, ഐ എ ജി യു കെ & യൂറോപ്പിന്റെ ജനറൽ കൗൺസിൽ ഒക്ടോബർ 10 ശനിയാഴ്ച വെയിൽസിലെ സ്വാൻസിയിൽ നടക്കും.

ഐ എ ജി യു കെ & യൂറോപ്പ് ചെയർമാൻ റവ. ബിനോയ് എബ്രഹാം ജനറൽ കൗൺസിൽ ഉദ്ഘാടനം ചെയ്യും. ഐ എ ജി യു കെ & യൂറോപ്പിന് കീഴിലുള്ള സഭകളിലെ ശുശ്രൂഷകരും സഭാ പ്രതിനിധികളും ജനറൽ കൗൺസിലിൽ പങ്കെടുക്കും.
2026–2028 കാലയളവിലേക്കുള്ള വിവിധ നേതൃസ്ഥാനങ്ങളിലേക്കുള്ള നിയമനങ്ങളും ജനറൽ കൗൺസിൽ യോഗത്തിൽ നടക്കും.
ജനറൽ കൗൺസിലിന് മുന്നോടിയായി സ്വാൻസിയിൽ പുതുതായി നിർമ്മിച്ച ഐ എ ജി യു കെ & യൂറോപ്പ് തിയോളജിക്കൽ അക്കാദമിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടക്കുമെന്ന് സഭാ സെക്രട്ടറി പാസ്റ്റർ ജിജി തോമസ് അറിയിച്ചു.
യുകെയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് വേദപഠനം നടത്തുന്നതിനും, ദൈവിക നിയോഗം അനുസരിച്ച് അവരെ സുവിശേഷവേലയ്ക്കായി പ്രാപ്തരാക്കുന്നതിനുമാണ് അക്കാദമിയുടെ പ്രവർത്തനം ലക്ഷ്യമിടുന്നത്.

- Advertisement -


Comments are closed.