പിവൈപിഎ യുഎഇ റീജിയൻ താലന്ത് പരിശോധന അനുഗ്രഹമായി സമാപിച്ചു
ഷാർജ: പിവൈപിഎ യുഎഇ റീജിയന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 5ന് വർഷിപ്പ് സെന്റർ ഷാർജയിൽ സംഘടിപ്പിച്ച താലന്ത് പരിശോധന അനുഗ്രഹമായി സമാപിച്ചു. യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള 40-ഓളം ലോക്കൽ സഭകളിൽ നിന്നായി 500-ഓളം മത്സരാർത്ഥികൾ വിവിധ മത്സര ഇനങ്ങളിൽ പങ്കെടുത്തു.
ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് പ്രാർത്ഥിച്ച് താലന്ത് പരിശോധന ഉദ്ഘാടനം ചെയ്തു. വിവിധ ഗ്രൂപ്പ് ഇനങ്ങളിലും മത്സരാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു.

മലയാളം ഗ്രൂപ്പ് സോംഗിൽ ഐപിസി എബനേസർ ദുബായ് ചർച്ച് ഒന്നാം സ്ഥാനവും, ഐപിസി കർമ്മേൽ ഷാർജ ചർച്ച് രണ്ടാം സ്ഥാനവും, ഐപിസി വർഷിപ്പ് സെന്റർ ഷാർജ ചർച്ച് മൂന്നാം സ്ഥാനവും നേടി.
ഇംഗ്ലീഷ് ഗ്രൂപ്പ് സോംഗിൽ ഐപിസി ഫിലഡൽഫിയ ദുബായ് ഒന്നാം സ്ഥാനവും, ഐപിസി ഷാർജ ചർച്ച് രണ്ടാം സ്ഥാനവും, ഐപിസി എബനേസർ അൽ ഐൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഗ്രൂപ്പ് ബൈബിൾ ക്വിസ് മത്സരത്തിൽ ഐപിസി അജ്മാൻ ഒന്നാം സ്ഥാനവും, ഐപിസി വർഷിപ്പ് സെന്റർ ഷാർജ ചർച്ച് രണ്ടാം സ്ഥാനവും, ഐപിസി ഫിലഡൽഫിയ ദുബായ് മൂന്നാം സ്ഥാനവും നേടി.
പിവൈപിഎ യുഎഇ റീജിയൻ പ്രസിഡന്റ് ഷിബു മുണ്ടപ്ലാക്കൽ, സെക്രട്ടറി ടോജോ തോമസ്, പി വൈ പി എ എക്സിക്യൂട്ടീവ്സ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന താലന്ത് പരിശോധനയുടെ കൺവീനറായി സഞ്ജു ചെറിയാൻ പ്രവർത്തിച്ചു.
യുഎഇയിലെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള സഭകളുടെ സജീവ പങ്കാളിത്തം പരിപാടിയുടെ ശ്രദ്ധേയമായ പ്രത്യേകതയായി. യുവജനങ്ങളുടെ ആത്മീയവും കലാപരവുമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമുള്ള മികച്ച വേദിയായി താലന്ത് പരിശോധന മാറി. വിജയികൾക്ക് സംഘാടകർ അഭിനന്ദനങ്ങൾ അറിയിച്ചു.

- Advertisement -


Comments are closed.