24 മത് മലയാളി പെന്തെക്കോസ്തൽ അസോസിയേഷൻ കോൺഫറൻസ് കേംബ്രിഡ്ജിൽ

പോൾസൺ ഇടയത്ത്

കേംബ്രിഡ്ജ്: യു. കെ & യൂറോപ്പിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തക്കോസ്റ്റൽ അസോസിയേഷൻ യു. കെ. & യൂറോപ്പിന്റെ 24 മത് നാഷണൽ കോൺഫറൻസ് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിനടുത്തുള്ള ബെഡ്ഫോർഡിൽ 2027 മാർച്ച് 26, 27, 28 തീയതികളിൽ നടക്കും. എം. പി. എയുടെ പ്രസിഡന്റ് പാസ്റ്റർ ജെയിംസ് സാമുവേൽ ഉദ്ഘാടനം നിർവഹിക്കും. “ഉത്തമമായ സമ്പത്ത്”(എബ്രായർ 10:34) എന്നുള്ള തീമിൽ നിന്നും റവ. ഡോ. ഷാജി കെ. ദാനിയേൽ, റവ. ജോയ് തോമസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കുകയും ബ്രദർ ജിബിൻ ടൈറ്റസ് ഹെബ്രോൻ ആരാധനയ്ക്ക് നേതൃത്വം നൽകുകയും ചെയ്യും.

News Middle Advt Banner

ഏറ്റവും വിപുലമായ രീതിയിൽ ഈ വർഷം നടക്കുന്ന നാഷണൽ കോൺഫറൻസിന്റെ എല്ലാ ക്രമീകരണങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. സഹോദരിമാർക്കുള്ള പ്രത്യേക സമ്മേളനവും യുവജനങ്ങൾക്കായുള്ള പ്രത്യേക മീറ്റിംഗുകളും ഉണ്ടായിരിക്കും.

വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന സമ്മേളനം ഞായറാഴ്ച പൊതു ആരാധനയോടെ അവസാനിക്കും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading