‘സ്നേഹസ്പർശം 2023’- തിരുവല്ല ജനമൈത്രി പോലീസുമായി ചേർന്ന് വിദ്യാഭ്യാസ സഹായവുമായി രെഹോബോത്ത് ഗ്ലോബൽ വർഷിപ്പ് സെന്റർ

തിരുവല്ല: കുഞ്ഞു കൂട്ടുകാർക്ക് വിദ്യാഭ്യാസ സഹായവുമായി രെഹോബോത്ത് ഗ്ലോബൽ വർഷിപ്പ് സെന്റർ തിരുവല്ല. “സ്നേഹസ്പർശം 2023” എന്ന പേരിൽ തിരുവല്ല ജനമൈത്രി പോലീസുമായി സാഹകരിച്ചാണ് കുഞ്ഞു കൂട്ടുകാർക്ക് വിദ്യാഭ്യാ സ സഹായം കൊടുക്കുവാൻ കഴിഞ്ഞത്. കഴിഞ്ഞവർഷവും സമാനമായ രീതിയിൽ സഹായം നൽകിയിരുന്നു.

സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന കുഞ്ഞുങ്ങളെ ജനമൈത്രി പോലീസാണ് കണ്ടെത്തിയത്. ജാതിമത വ്യത്യാസമില്ലാതെയാണ് സഹായ വിതരണം നടന്നത്. തിരുവല്ല മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി അനു ജോർജ് ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ ഉയർന്നു വരുവാൻ കഴിവുള്ള കുഞ്ഞുങ്ങളെ കണ്ടെത്തി ദൈവസഭ ചെയ്യുന്ന പ്രവർത്തികൾ അനുഗ്രഹമാകട്ടെ എന്ന് ആശംസിച്ചു. പാസ്റ്റർ പ്രയ്‌സ് കർത്താ നേതൃത്വം നൽകി.

ജോസഫ് എം പുതുശ്ശേരി( Ex.Mla),ഷീല വർഗീസ് (കൗൺസിലർ),
ശ്രീമതി ശ്രീദേവി (തിരുവല്ല പോലീസ് സ്റ്റേഷൻ ജനമൈത്രി ) ശ്രീമതി ഷീല വർഗീസ് (മുനിസിപ്പൽ മെമ്പർ) ശ്രീ. പ്രമോദ്, പാസ്റ്റർ ഷാജി നെടുമ്പ്രം
എന്നിവർ സന്നിഹിതരായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading