കൊല്ലം സുധിയുടെ വീട്ടിൽ സാന്ത്വനമേകി ഐപിസി കോട്ടയം നോർത്ത് സെന്റർ പി വൈ പി എ

ഞാലിയാകുഴി: കഴിഞ്ഞ ആഴ്ച അന്തരിച്ച കൊല്ലം സുധിയുടെ ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഭവനത്തിൽ പോയി സന്ദര്‍ശിച്ച് പെന്തക്കോസ്ത് യുവജന സംഘടന ( പി വൈ പി എ ) കോട്ടയം നോർത്ത് സെന്റർ പ്രവർത്തകർ. വേർപാടിന്റെ അതീവ വേദനയിലൂടെ കടന്നു പോകുന്ന ഈ കുടുംബത്തോടൊപ്പം അർത്ഥവത്തായ ചില സമയങ്ങൾ ആശ്വാസവചനങ്ങൾ പങ്കിടുവാനും പ്രാർത്ഥിക്കുവാനും അവസരം ഉണ്ടായി. സെന്റർ പി വൈ പി എ പ്രസിഡന്റ് പാസ്റ്റർ ജോമോൻ ജേക്കബ് കുടുംബത്തിന്റെ ആശ്വാസത്തിനായി പ്രാർത്ഥിച്ചു. കുടുംബത്തിന് കൈത്താങ്ങ് ഏകുവാൻ സെന്റർ പി വൈ പി എ യുടെ ലഘു സഹായം ഐ.പി.സി.കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ ഗ്ലാഡ്സൺ ജേക്കബ് കുടുംബത്തിന് കൈമാറി.

പൊതുസമൂഹം കടന്നുപോകുന്ന വേദനയിലും, സങ്കടങ്ങളിലും, നഷ്ടങ്ങളിലും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അവരോടൊപ്പം ഉണ്ട് എന്ന പുതിയ നിയമ മിഷൻ മാതൃക പ്രായോഗികമാക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇത്തരത്തിലുള്ള സന്ദർശനം നടത്തിയത്. പി.വൈ.പി.എ വൈസ് പ്രസിഡന്റ് സുവി: ഫെയ്ത്തുമോൻ ജെ , സെക്രട്ടറി ഡോ.ഫെയ്ത്ത് ജെയിംസ്, ജോയിൻറ്റ് സെക്രട്ടറിമാരായ ബ്രദർ ലെവി കുര്യാക്കോസ് , ബ്രദർ ജെയ്സൺ വി ജോസ്, ട്രഷറാർ ബ്രദർ ഫിന്നി മാത്യു , സുവി. മഞ്ചേഷ്, സുവി. ഗിരീഷ് കുമാർ തുടങ്ങിയവർ ഈ കുടുംബത്തിന് സ്വാന്തനമേകുവാൻ ഒപ്പം ഉണ്ടായിരുന്നു. തുടർന്നും ഈ കുടുംബം ക്രിസ്തു കേന്ദ്രീകൃതമായ ആശ്വാസം ഉൾക്കൊണ്ടുകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ ഏവരുടെയും പ്രാർത്ഥന ചോദിച്ചു കൊള്ളുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.