ഡബ്ലിനിൽ ഐ.പി.സി. ട്രിനിറ്റി ചർച്ചിന്റെ പ്രത്യേക യോഗം ഒക്ടോബർ 28-ന്
ഡബ്ലിൻ: ഐ.പി.സി. ട്രിനിറ്റി ചർച്ചിന്റെ ആഭിമുഖ്യത്തിൽ 2026 ഒക്ടോബർ 28 ബുധനാഴ്ച വൈകിട്ട് 7 മുതൽ രാത്രി 9 വരെ പ്രത്യേക യോഗം നടക്കും. പ്രമുഖ പ്രഭാഷകനായ ഡോ. കെ. മുരളീധർ (MD, MNAMS) യോഗത്തിൽ മുഖ്യസന്ദേശം നൽകും.

അയർലണ്ടിലെ ഡബ്ലിൻ 12-ൽ വാക്കിൻസ്‌ടൗണിലുള്ള ഗ്രീൻഹിൽസ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഹാളിൽ (D12K542) ഐ.പി.സി. ട്രിനിറ്റി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന യോഗത്തിലേക്ക് ഏവരെയും സംഘാടകർ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. ആത്മീയ കൂട്ടായ്മയിലും ദൈവവചനധ്യാനത്തിലും പങ്കുചേരാൻ വിശ്വാസികൾക്ക് ഈ യോഗം അവസരമൊരുക്കും.

- Advertisement -

Comments are closed.