വാളകം സെന്റർ പി.വൈ.പി.എ പ്രവർത്തനോത്ഘാടനം നടന്നു

KE NEWS DESK

വാളകം : വാളകം സെന്റർ പി.വൈ.പി.എ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം മെയ് 28 ഞായറാഴ്ച വൈകുന്നേരം 6നു വാളകം ഐ പി സി ഹെബ്രോൻ സഭയിൽ നടന്നു.

ദൈവസാനിധ്യത്തിലും യുവജന പങ്കാളിത്തത്തിലും ക്രമീകൃതമായി നടത്തപ്പെട്ട യോഗത്തിൽ സെന്റർ പി വൈ പി എ പ്രസിഡന്റ് ബ്രദർ. ഏബൽ പോൾ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പി വൈ പി എ കേരളാ സ്റ്റേറ്റ് സെക്രട്ടറി ബ്രദർ.ജസ്റ്റിൻ നെടുവേലിൽ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. ഐ പി സി വാളകം സെന്റർ ശുശ്രൂഷകൻ പാസ്റ്റർ കെ വി പൗലോസ് അനുഗ്രഹപ്രാർത്ഥന നടത്തുകയും പുതിയ ഭരണസമ്മതി അംഗങ്ങളെ സദസിനു പരിചയപ്പടുത്തുകയും ചെയ്തു .

പി.വൈ.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഇവാ. മോൻസി പി മാമ്മൻ, ജോയിന്റ് സെക്രട്ടറി ബ്രദർ ലിജോ സാമുവേൽ, ഐ പി സി സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ ബ്രദർ ജോബി ഏബ്രഹാം, ബ്രദർ ബേസിൽ ബേബി, ഐ പി സി സ്റ്റേറ്റ് പ്രയർ ബോർഡ് പബ്ലിസിറ്റി കൺവീനർ ബ്രദർ മാത്യു കിങ്ങിണിമറ്റം എന്നിവർ ആശംസകൾ അറിയിച്ചു.

സമ്മേളനത്തിനോടനുബന്ധിച്ചു നടന്ന മ്യൂസിക് നെറ്റിനു ബ്രദർ ഇമ്മാനുവേൽ കെ ബി നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.